നോര്‍ത്ത് ഇറ്റലിയിലെ ബോള്‍സാനോ നഗരത്തിലാണ് ക്രിക്കറ്റിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇനി മുതല്‍ നഗരത്തിലെ പൊതു ഇടങ്ങളിലോ പബ്ലിക് പാര്‍ക്കുകളിലോ ക്രിക്കറ്റ് അനുവദിക്കില്ല. മേയര്‍ റെന്‍സോ കാരമാഷിയാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.കഴിഞ്ഞ ദിവസം ക്രിക്കറ്റ് കളിക്കുന്നതിനിടെ രണ്ടു വയസ്സുകാരന്റെ തലയില്‍ പന്ത് വന്ന് പതിച്ചിരുന്നു..100 മീറ്റര്‍ അകലത്തില്‍ വീട്ടിലെ ബാല്‍ക്കണിയിലിരുന്ന് കളി കാണുകയായിരുന്നു കുട്ടി. ഇതേ തുടര്‍ന്ന കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നല്‍ികിയതാണ് നടപടിയെടുക്കാന്‍ നിര്‍ബന്ധിതനാക്കിയതെന്ന് മേയര്‍ പറഞ്ഞു.
പാക്കിസ്ഥാനില്‍ നിന്നു അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ള ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ താമസിക്കുന്ന നഗരമാണ് ബോള്‍സാനോ. അതേസമയം മേയറുടെ ഈ നീക്കം കുടിയേറ്റക്കാര്‍ക്കിടയില്‍ പ്രതിഷേധമുണ്ടാക്കി. തങ്ങളുടെ പ്രതിനിധി വഴി എതിര്‍പ്പ് അറിയിക്കുമെന്നും അവര്‍ പറയുന്നു.