ആഗ്രയില്‍ പശുവിനെ കശാപ്പ് ചെയ്ത കേസുമായി ബന്ധപ്പെട്ട് അഖില ഭാരത് ഹിന്ദുമഹാസഭയുടെ ദേശീയ വക്താവിനെയും അദ്ദേഹത്തിന്റെ മൂന്ന് സഹായികളെയും യു.പി പൊലീസ് അറസ്റ്റ് ചെയ്തു. രാമനവമിയുടെ തലേദിവസം പശുവിനെ കശാപ്പ് ചെയ്ത,് കുറ്റം നാല് മുസ്‌ലിം യുവാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് അഖില ഭാരത് ഹിന്ദുമഹാസഭയുടെ നാല് പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
നാല് മുസ്‌ലിം യുവാക്കളാണ് പശുവിനെ കൊലപ്പെടുത്തിയതെന്ന് ജിതേന്ദ്ര പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് 4പേരെ പൊലീസ് പുലര്‍ച്ചെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തു.
എന്നാല്‍ വിശദമായ അന്വേഷണത്തില്‍ മുസ്‌ലിം യുവാക്കള്‍ സംഭവസമയം സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പൊലീസിന് മനസിലായി. മുസ്‌ലിം യുവാക്കളോടുള്ള വൈരാഗ്യം തീര്‍ക്കാനാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയതെന്നും പൊലീസ് പറഞ്ഞു.
അഖില ഭാരത ഹിന്ദുമഹാസഭ വക്താവ് സഞ്ജയ് ജാട്ട്, ജിതേന്ദ്ര കുശ്‌വാഹ, ബ്രജേഷ് ബധോറിയ, സൗരവ് ശര്‍മ്മ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ഐപിസി 429, 120ബി, ഉത്തര്‍പ്രദേശ് ഗോവധ നിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരം കേസെടുത്തു. ഇവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം നിലവില്‍ ഉണ്ടെന്നും എസിപി രാകേഷ് കുമാര്‍ സിങ് പറഞ്ഞു.