തിരൂര്‍: നബിദിന റാലിക്ക് നേരെ സി.പി.എം അക്രമം. 19 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് പരിക്കേറ്റു. തിരൂര്‍ ഉണ്യാ ലിലാണ് ഇന്ന് രാവിലെ അതിക്രൂരമായ അക്രമം നടത്തിയത്. ഉണ്യാല്‍ മിസ് ബാഹുല്‍ ഹുദ മദ്രസ വിദ്യാര്‍ഥികളുടെ നബിദിന റാലിക്ക് നേരെയാണ് മാരകായുധങ്ങളുമായെത്തി സി.പി.എം ക്രിമിനല്‍ സംഘം അക്രമം നടത്തിയത്.
പുത്തന്‍പുരയില്‍ അഫ്‌സല്‍ (24), പുത്തന്‍പുരയില്‍ അന്‍സാര്‍ (27), കാക്കാന്റെ പുരക്കല്‍ സക്കറിയ്യ (28), പള്ളിമാന്റെ പുരക്കല്‍ ഫര്‍ഷാദ് (20), പുത്തന്‍പുരയില്‍ അഫ് സാദ് (20), പള്ളിമാന്റെ പുരക്കല്‍ സൈദ് മോന്‍ (53) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.അഫ്‌സലിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയിലും, മറ്റുള്ളവരെ കോട്ടക്കല്‍ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.