1350 ടണ്‍ ഭാരമുള്ള ക്രെയിന്‍ പൊട്ടിവീണ് നൂറിലധികം പേര്‍ മരിച്ച സംഭവത്തില്‍ 20 ദശലക്ഷം സഊദി റിയാല്‍ പിഴ ചുമത്തി സഊദി കോടതി. പ്രമുഖ നിര്‍മാതാക്കളായ ബിന്‍ലാദന്‍ കമ്പനിക്കാണ് പിഴ ചുമത്തിയത്. ഇത് 440 കോടി രൂപയോളം വരുമിത്. ഇതിനുപുറമെ കമ്പനിയുടെ ഏഴ് ജീവനക്കാരെ ജയില്‍ശിക്ഷക്ക് വിധിച്ചു. സഊദിയില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട വന്‍കിട നിര്‍മാണങ്ങള്‍ നടത്തുന്ന കമ്പനിയാണ് ബിന്‍ലാദന്‍. 2015ലായിരുന്നു കഅബക്ക് സമീപത്തേക്ക് കെട്ടിടത്തിലേക്ക് നിര്‍മാണത്തിലിരുന്ന ക്രെയിന്‍ പൊട്ടിവീണത്. ആ വര്‍ഷത്തെ ഹജ്ജിന് മുന്നോടിയായാരുന്നു ദുരന്തം. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ വീണാണ് പല തീര്‍ത്ഥാടകരും മരിച്ചത്. പാലക്കാട് സ്വദേശിയായ വീട്ടമ്മയും മരണപ്പെട്ടിരുന്നു.
നാലുപേര്‍ക്ക് 15000 റിയാലും മൂന്നുമാസം തടവും മൂന്നുപേര്‍ക്ക് ആറുമാസം തടവും 3000 റിയാലും പിഴ വിധിച്ചിട്ടുണ്ട്. ഓകാസ് പത്രമാണ ്‌റിപ്പോര്‍ട്ട് ചെയ്തത്. ശിക്ഷിക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍ പത്രം പുറത്തുവിട്ടിട്ടില്ല. അതേസമയം സഊദി നിയമപ്രകാരം മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള ബ്ലഡ് മണി അഥവാ കൊലക്കുറ്റം ചുമത്തി ഈടാക്കുന്ന തുക ഇവരില്‍നിന്ന് ഈടാക്കിയിട്ടില്ല.