ജോഷിമഠില്‍ രൂപപ്പെട്ട വിള്ളലിന് പിന്നാലെ ഉത്തരാഖണ്ഡിലെ തെഹ്‌രി ഗര്‍വാലിലും ഭൂമി താഴുന്നതായി റിപ്പോര്‍ട്ട്. പ്രദേശത്തുണ്ടായ പ്രതിഭാസത്തില്‍ ആശങ്കാകുലരാണ് നാട്ടുകാര്‍. പ്രദേശത്ത് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചമ്പയിലെ 440 മീറ്റര്‍ ദൈര്‍ഘ്യമുള്ള ടണലിന്റെ നിര്‍മാണം തുടങ്ങിയതിന് ശേഷമാണ് പ്രദേശത്തെ വീടുകളില്‍ വിള്ളലുകള്‍ ഉണ്ടായതെന്നാണ് നാട്ടുകാരുടെ ആരോപണം. സ്മാര്‍ട് സിറ്റി സ്‌കീമിന്റെ ഭാഗമായി നിര്‍മിച്ച പൈപ്പ് ലൈന്‍ ചോര്‍ച്ചയും വിള്ളലിന് കാരണമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.
തെഹ്‌രി തടാകത്തിന് സമീപത്തുള്ള ഗ്രാമത്തിലാണ് മണ്ണിടിച്ചിലും കെട്ടിടത്തില്‍ വിള്ളലുകളും രൂപപ്പെടുന്നത്. ചമ്പ തുരങ്കത്തിന് സമീപത്തെ വീടുകളിലാണ് വിള്ളലുകള്‍ രൂപപ്പെട്ടത്. ഇവിടെ നിലവില്‍ ആറോളം വീടുകള്‍ അപകട ഭീതിയിലാണ്.