X

സി.ആറും സുവാരസും നേര്‍ക്കുനേര്‍

ലുസൈല്‍ സ്‌റ്റേഡിയം ഇന്ന് രാത്രിയും നിറഞ്ഞ് കവിയും. ലോക ഫുട്‌ബോളിലെ രണ്ട് വിഖ്യാതരായ താരങ്ങള്‍ ഇന്ന് നേര്‍ക്കുനേര്‍ വരുന്നു. കൃസ്റ്റിയാനോ റൊണാള്‍ഡോയും ലൂയിസ് സുവാരസും. ഇരുവരും ആദ്യ മല്‍സരം ഗംഭിരമാക്കിയവരാണ്. പോര്‍ച്ചുഗലിന് വേണ്ടി പെനാല്‍ട്ടി ഗോള്‍ നേടിയ സി.ആര്‍ തുടര്‍ച്ചയായി അഞ്ച് ലോകകപ്പുകളില്‍ ഗോള്‍ സ്‌ക്കോര്‍ ചെയ്യുന്ന താരമായി മാറിയിരിക്കുന്നു.

സുവാരസും അനുഭവക്കരുത്തില്‍ ഒന്നാമനാണ്. സ്പാനിഷ് ലാലീഗയില്‍ ദീര്‍ഘകാലം ലിയോ മെസിക്കൊപ്പം ബാര്‍സിലോണയില്‍ കളിച്ച താരം. ബാര്‍സ വിട്ടതിന് ശേഷം അത്‌ലറ്റികോ മാഡ്രിഡ് നിരയിലുമണ്ടായിരുന്നു. അവസാന ലോകകപ്പില്‍ ഗംഭീര പ്രകടനമാണ് സുവരാസ് ലക്ഷ്യമിടുന്നത്. പോര്‍ച്ചുഗലിന് ഇന്ന് ജയിച്ചാല്‍ നോക്കൗട്ട് ഉറപ്പിക്കാം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1230 നാണ് കളി.

 

Test User: