എന്‍.സി.പിയിലെ മന്ത്രിമാറ്റം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ, എ.കെ. ശശീന്ദ്രനെ തള്ളാതെ സിപിഎം. മന്ത്രിസ്ഥാനത്ത് തുടരട്ടെയെന്ന് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. പൊളിറ്റ് ബ്യൂറോ കോ ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടിനെ പാര്‍ട്ടിയുടെ നിലപാട് അറിയിക്കുകയായിരുന്നു. എന്തുകൊണ്ട് തോമസ് കെ തോമസിനെ മന്ത്രിയാക്കാന്‍ കഴിയില്ലെന്ന കാര്യം മുഖ്യമന്ത്രിയും കാരാട്ടിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
തോമസ് കെ .തോമസിനെ മന്ത്രിസഭയില്‍ എത്തിക്കാന്‍ സിപിഎം കേന്ദ്ര നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ ശ്രമിച്ചിരുന്നു. എന്നാല്‍ എ കെ ശശീന്ദ്രനെ മാറ്റേണ്ടെന്ന നിലപാടാണ് പാര്‍ട്ടി ദേശീയ നേതൃത്വത്തെ അറിയിച്ചത്. ശശീന്ദ്രനെ മാറ്റുന്നത് ഗുണം ചെയ്യില്ലെന്നാണ് സിപിഎം വിലയിരുത്തല്‍. മന്ത്രി മാറ്റം ആവശ്യപ്പെട്ട് നേരത്തെ തന്നെ വന്നുകണ്ട എന്‍സിപി നേതൃത്വത്തോടും മുഖ്യമന്ത്രി ഈ നിലപാടാണ് വ്യക്തമാക്കിയത്. മന്ത്രി സ്ഥാനം ലഭിക്കാന്‍ ശരത് പവാര്‍ വഴി പാര്‍ട്ടി ദേശീയ നേതൃത്വത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പി സി ചാക്കോ ശ്രമിച്ചതില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തി കാണിച്ചിരുന്നു.
അതേസമയം, തോമസ് കെ തോമസിനെതിരെ എംഎല്‍എമാരെ കൂറുമാറാന്‍ കോഴ വാഗ്ദാനം ചെയ്തതടക്കമുള്ള സാമ്പത്തിക ആരോപണങ്ങളുമുണ്ട് ഇക്കാര്യങ്ങളും മുഖ്യമന്ത്രി ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതോടെ തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള പി സി ചാക്കോയുടെ നീക്കം പൊളിഞ്ഞിരിക്കുകയാണ്. ഇതിനോട് എന്‍സിപി നേതൃത്വം എങ്ങനെ പ്രതികരിക്കുമെന്നാണ് അറിയാനുളളത്. മന്ത്രി മാറ്റം നടന്നില്ലങ്കില്‍ പ്രതിഷേധ സൂചകമായി എ കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് പിന്‍വലിക്കാനാണ് പി സി ചാക്കോയുടെ നീക്കം.