ലുക്മാന്‍ മമ്പാട്
കോഴിക്കോട്: കേരളത്തിലെ എംപിമാരുടെ ഫണ്ട് വിനിയോഗത്തിലെ ഏറ്റക്കുറച്ചിലിലൂടെ വെളിവാകുന്നത് ബഹുഭൂരിപക്ഷം വരുന്ന ജില്ലാ ഭരണകൂടങ്ങളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും പിടിപ്പുകേട്. സംസ്ഥാനത്തെ 20 ലോക്സഭ എംപിമാര്‍ക്ക് ഇതുവരെ ഏഴു കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. ഇതിനേക്കാള്‍ തുക്ക്കുള്ള പദ്ധതികള്‍ എംപിമാര്‍ നിര്‍ദ്ദേശിച്ചപ്പോഴും അവ നടപ്പിലാക്കുന്നതിലെ കാലതാമസം ഉദ്യോഗസ്ഥ തലത്തിലെ പിടിപ്പുകേടാണ് രേഖകള്‍ വ്യക്തമാക്കുന്നു.
ചില എംപിമാരുടെ ഫണ്ട് വിനിയോഗത്തില്‍ ചെറിയ കുറവുണ്ടെന്നാണ് ‘എംപി എല്‍എഡിഎസ്’ ഔദ്യോഗിക വെബ് സൈറ്റില്‍ ലഭ്യമായിട്ടുള്ള വിവരങ്ങള്‍ വളച്ചൊടിച്ചാണ് തിരഞ്ഞെടുപ്പ് ലാക്കാക്കി സിപിഎം കളള പ്രചാരണം നടത്തുന്നത്. ഫണ്ട് കിട്ടാത്തതിനാല്‍ വിനിയോഗ ശതമാനം കുറഞ്ഞ എംപിമാര്‍ പോലും തങ്ങള്‍ക്ക് നിലവില്‍ അനുവദിച്ചതിന്റെ ഇരട്ടി തുകയ്ക്കുള്ള പദ്ധതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചതായും ഇതേ വെബ്സൈറ്റിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. കണക്കുപ്രകാരം നാലര വര്‍ഷത്തിനിടയില്‍ 17 കോടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഓരോ എംപിക്കും കൊടുക്കേണ്ടത്. (കോവിഡിന്റെ പേരില്‍ ഫണ്ട് വെട്ടിക്കുറച്ചിരുന്നു) എന്നാല്‍ കേരളത്തിലെ ഭൂരിഭാഗം എംപിമാര്‍ക്കും ഏഴ് കോടി മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ റിലീസ് ചെയ്ത് നല്‍കിത്.
ഏഴു കോടി രൂപ മാത്രം അനുവദിച്ചുകിട്ടിയപ്പോഴും എം.പിമാരായ രാഹുല്‍ ഗാന്ധി 16.17 കോടി, ഇ.ടി മുഹമ്മദ് ബഷീര്‍ 13.98 കോടി, ശശി തരൂര്‍ 22.14 കോടി, ഡോ. അബ്ദുസമദ് സമദാനി 6.36 കോടി, കെ.മുരളീധരന്‍ 27.72 കോടി, ടി.എന്‍ പ്രതാപന്‍ 24.76 കോടി, തോമസ് ചാഴിക്കാടന്‍ 18.54, ആന്റോ ആന്റണി 26.55 കോടി, വി.കെ ശ്രീകണ്ഠന്‍ 13.60 കോടി, കെ. സുധാകരന്‍ 11.62 കോടി, ഹൈബി ഈഡന്‍ 14.29 കോടി, അടൂര്‍ പ്രകാശ് 17.96 കോടി, രമ്യ ഹരിദാസ് 13.25 കോടി, കൊടിക്കുന്നില്‍ സുരേഷ് 30.93 കോടി, ബെന്നി ബഹനാന്‍ 26.44 കോടി, എം.കെ രാഘവന്‍ 13.02 കോടി, രാജ്മോഹന്‍ ഉണ്ണിത്താന്‍ 12.89 കോടി, ഡീന്‍ കുര്യാക്കോസ് 17.51 കോടി, എ.എം ആരിഫ് 16.17 കോടി തുകകള്‍ക്കുള്ള അധിക പദ്ധതി നിര്‍ദ്ദേശമാണ് അതത് ജില്ലാ കലക്ടര്‍മാര്‍ക്ക് സമര്‍പ്പിച്ചത്.
ചിലയിടങ്ങളില്‍ ഉദ്യോഗസ്ഥ തലത്തിലെ രാഷ്ട്രീയ ഇടപെടലുകള്‍ മൂലം മന:പൂര്‍വ്വം പദ്ധതിനടത്തിപ്പ് വൈകിപ്പിക്കുന്നതായും, നിശ്ചിത ഇടവേളകളില്‍ ചേരുന്ന അവലോകന യോഗങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍. സിപിഎം സര്‍വ്വീസ് സംഘടനകളിലെ ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി നടപ്പിലാക്കുന്നില്ലെന്നും വ്യാപക പരാതി ഉയര്‍ന്ന് വന്നിട്ടുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടാണ് എംപി ഫണ്ട് വിനിയോഗത്തില്‍ ഏറ്റക്കുറച്ചില്‍. എംപി ഫണ്ടില്‍ പദ്ധതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുക എന്നതിലുപരിയായി ഇക്കാര്യത്തില്‍ എംപിമാര്‍ക്ക് മറ്റൊന്നും ചെയ്യാനില്ലെന്ന് എംപി എല്‍എഡിഎസ് ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നു തന്നെ വ്യക്തമാണ്.
പദ്ധതി നടപ്പിലാക്കുന്നതും പൂര്‍ത്തീകരികുന്നതും അതത് ജില്ലാ കലക്ടര്‍മാരുടെയും സര്‍ക്കാര്‍ അനുബന്ധ സംവിധാനങ്ങളുടെയും പൂര്‍ണ്ണ ഉത്തരംവാദിത്തവുമാണ്. എം.കെ രാഘവന്‍ എം.പി കോഴിക്കോട് ജില്ലാ കലക്ടര്‍ക്കെതിരെ മെല്ലെപ്പോക്കില്‍ തുറന്നടിച്ച് പരാതി നല്‍കിയിരുന്നു. ഫണ്ട് വിനിയോഗം താളെ തെറ്റിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും അവരെ നിയന്ത്രിക്കേണ്ട സംസ്ഥാന ഭരണകൂടത്തിനും വന്ന വീഴ്ചയുടെ പേരില്‍ സി.പി.എം പുകമറ സൃഷ്ടിക്കുമ്പോഴും രാജ്യത്തെ ഏറ്റവും മികച്ചവരുടെ പട്ടികയിലാണ് സംസ്ഥാനത്തെ എം.പിമാരെല്ലാമുളളത്. ത്തിലെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയം മറച്ചുവെക്കാനും രാഷ്ട്രീയ മുതലെടുപ്പിനുമുള്ള സിപിഎം ശ്രമം യാഥാര്‍ത്ഥ്യത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്.