സി.പി.എം സംഘടിപ്പിച്ച ഏക സിവില്‍കോഡ് സെമിനാറില്‍ മുസ്‌ലിം വനിതകളെ സംസാരിക്കാന്‍ അനുവദിക്കാതിരുന്നത് തെറ്റാണെന്ന് ഡോ. ഖദീജ മുംതാസ്. സെമിനാറിന്റെ ആലോചന യോഗത്തിലേക്ക് തന്നെ ക്ഷണിച്ചെങ്കിലും തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ല. വ്യക്തിനിയമങ്ങളില്‍ പരിഷ്‌കരണം വേണമെന്ന തന്റെ നിലപാടാകാം സംഘാടകരെ പിന്തിരിപ്പിച്ചതെന്നും ഖദീജ മുംതാസ് പറഞ്ഞു.
മതനേതാക്കളെ ഭയന്നാണോ മുസ്‌ലിം വനിതകളെ വേദിയില്‍ ഇരുത്താതിരുന്നത്?. വ്യക്തി നിയമ പരിഷ്‌കരണം മുസ്‌ലിം സ്ത്രീകളെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. ഇടതുപക്ഷത്തില്‍ തനിക്ക് വിശ്വാസമുണ്ട്. അവര്‍ തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും ഖദീജ മുംതാസ് പറഞ്ഞു. ഇന്നലെയാണ് സി.പി.എമ്മിന്റെ സെമിനാര്‍ നടന്നത്.