1991ല്‍ പാലക്കാട് മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച സി.പി.എം നേതാവ് എം.എസ്. ഗോപാലകൃഷ്ണന്‍ ബി.ജെ.പി പിന്തുണ ആവശ്യപ്പെട്ട് അയച്ച കത്ത് പുറത്തുവന്നതില്‍ പ്രതികരണവുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. അത് ഇപ്പോള്‍ ചെയ്യേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു.
ഐക്യ കേരള രൂപീകരണ ശേഷം നിരവധി രാഷ്ട്രീയ സംഭവവികാസങ്ങള്‍ നടന്നിട്ടുണ്ടെന്നും അതെല്ലാം ചര്‍ച്ച ചെയ്യേണ്ട അവസരമല്ല ഇപ്പോഴെന്നുമാണ് മന്ത്രി പ്രതികരിച്ചത്.
സി.പി.എം നേതാവ് എം.എസ് ഗോപാലകൃഷ്ണന്‍ ബി.ജെ.പി പിന്തുണ തേടി അയച്ച കത്താണ് പുറത്തുവന്നത്. പിന്തുണക്കണമെന്ന് അഭ്യര്‍ഥിച്ച് ഗോപാലകൃഷ്ണന്‍ ബിജെപി ജില്ലാ പ്രസിഡന്റിന് അയച്ച കത്ത് ബിജെപി നേതാവായ സന്ദീപ് വാര്യര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.