പെരിയ ഇരട്ടക്കൊലപാതകത്തില്‍ സിപിഎം മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമനടക്കം 14 പ്രതികളും കുറ്റക്കാരെന്ന കോടതിയുടെ കണ്ടെത്തലില്‍ സന്തോഷമെന്ന് കെ.കെ രമ എംഎല്‍എ. സിപിഎമ്മിന്റെ മസ്തിഷ്‌കത്തിനേറ്റ അടിയാണിതെന്നും ടി പി കേസില്‍ ശിക്ഷിച്ചിട്ടും സിപിഎം ഇതുവരെ ഒന്നും പഠിച്ചില്ലായെന്നും രമ പ്രതികരിച്ചു.
വാടക കൊലയാളികള്‍ അല്ല കൃത്യത്തിന് പിന്നില്‍, സിപിഎം നേരിട്ട് നടത്തിയ കൊലപാതകമാണ്. ഇതോടെ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം വ്യക്തമായി വലിച്ചു കീറപ്പെട്ടുവെന്നും കോടികള്‍ മുടക്കി സിബിഐ അന്വേഷണത്തെ എതിര്‍ത്തതിന്റെ കാരണം ഇപ്പോള്‍ വ്യക്തമായെന്നും കെ.കെ രമ പ്രതികരിച്ചു. വിധിയില്‍ സിബിഐ കൂട്ടില്‍ അടച്ച തത്തയാണെന്ന് പറഞ്ഞ് സിപിഎം ഇനിയും ന്യായീകരണം നടത്തുമെന്നും കെ.കെ രമ കൂട്ടിചേര്‍ത്തു.