ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.കെ ശശി, വി.കെ ചന്ദ്രൻ എന്നിവരെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ജില്ലാ കമ്മറ്റി അംഗം സി.കെ ചാമ്മുണിയെ ജില്ലാ കമ്മിറ്റിയിൽ നിന്നും തരംതാഴ്ത്തി. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ സാന്നിധ്യത്തില്‍ ഇന്ന് ചേര്‍ന്ന ജില്ല നേതൃയോഗത്തിലാണ് തീരുമാനം.ജില്ലയിലെ വിഭാഗീയതയില്‍ അന്വേഷണം നടത്തിയ ആനാവൂര്‍ നാഗപ്പന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വിഭാഗീയതക്ക് കാരണക്കരായ നേതാക്കൾക്ക് എതിരെ നടപടി വേണമെന്ന് നിർദേശം നൽകിയിരുന്നു.
ഡി.വൈ.എഫ്.ഐ ജില്ലാ നേതാവിൻ്റെ പീഡന പരാതിയിൽ നേരത്തെ പി.കെ. ശശിക്കെതിരെ പാർട്ടി അന്വേഷണം നടത്തിയെങ്കിലും നടപടിയെടുത്തിരുന്നില്ല. രണ്ടാം തവണ എം.എൽ .എ സീറ്റ് നിഷേധിച്ചു. മന്ത്രി എം.ബി. രാജേഷാണ് ജില്ലയിൽ ശശിയുടെ മറുപക്ഷത്ത്. കെ.ടി.ഡി.സി ചെയർമാനാണിപ്പോൾ പി.കെ. ശശി.