കെ.പി ജലീല്‍
കേരളത്തിലും ഇന്ത്യയിലും ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന നാളുകളിലൂടെയാണ് നാം കടന്നുപോകുന്നത്. ഒരിടത്ത് പ്രഖ്യാപിത ജനാധിപത്യത്തിന്റെ ശത്രുക്കളാണെങ്കില്‍ ജനാധിപത്യത്തിനുവേണ്ടി കണ്ണീരൊഴുക്കുന്നവരാണ് മറ്റൊരിടത്ത് അതിനെ ഇഞ്ചിഞ്ചായി കൊലചെയ്യുന്നത് എന്നതാണ് വൈരുധ്യം. കേരളത്തില്‍ പ്രതിപക്ഷശബ്ദത്തെ അ
ടിച്ചമര്‍ത്തുന്ന നിലപാടാണ് ഇടതുപക്ഷം കഴിഞ്ഞനാളുകളില്‍തുടരെ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. അവരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയും യുനവജന നേതാക്കളെ ജയിലിലടക്കുകയും ചെയ്യുന്ന അതേസമയത്ത് നിയമസഭയില്‍ പോലും തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെടാന്‍ കഴിയാതെ അവിടെയും മര്‍ദനത്തിനും പൊലീസ് പീഡനത്തിനും ഇരയാകുകയാണ് പ്രതിപക്ഷം .ഭരണഘടനാപരമായി അവകാശപ്പെട്ട പദവികള്‍പോലും നിരസിക്കുന്നതാണ് കേന്ദ്രത്തിലെ മോദിസര്‍ക്കാര്‍ പ്രതിപക്ഷത്തോട് കാട്ടുന്നത്.രാഹുല്‍ഗാന്ധിയെ അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ പേരില്‍ അദ്ദേഹത്തിന്റെ പാര്‍മെന്റ് അംഗത്വം വരെ ചോദ്യം ചെയ്യുന്നു. ജനാധിപത്യത്തിന് വേണ്ടി സംസാരിച്ചതാണ് രാഹുലിനെതിരായ നീക്കത്തിന് കാരണമെങ്കില്‍ കേരളത്തില്‍ ജനാഝധിപത്യാവകാശം വിനിയോഗിച്ചതിനാണ്പ്രതിപക്ഷനേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതും മര്‍ദിച്ച് പരിക്കേല്‍പിച്ചിരിക്കുന്നതും. പുറത്തെ ഗുണ്ടായിസം ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിലേക്ക് വരെ എത്തിച്ചവര്‍ അതുതന്നെ ആവര്‍ത്തിക്കുന്നു. സഭയുടെസ്പീക്കറുടെ കസേരയും വേദിയും തല്ലിത്തകര്‍ത്തവര്‍ കോടതിയുടെ ശാസനക്ക് ശേഷവും ഏതാണ്ടത് തന്നെ ആവര്‍ത്തിച്ചു. പ്രതിപക്ഷത്തെ വനിതാ എം.എല്‍.എയുടെ കൈ തല്ലിയൊടിച്ചു. പൊലീസിനെകൊണ്ട് അവര്‍ക്കെതിരെ തന്നെ കേസെടുക്കുന്നു.
ഇതിനൊക്കെ കാരണം പകയും വിദ്വേഷവും ജനാധിപത്യവിരുദ്ധതയും കൊണ്ടുനടക്കുന്ന പാര്ട്ടിയും നേതാക്കളുമാണെന്നതില്‍ സംശയമില്ല. കോണ്‍ഗ്രസിന്റെയും ഇതരജനാധിപത്യകക്ഷികളുടെയും പ്രസക്തിയാണ് ഇവിടെ പ്രാധാന്യത്തോടെ ജനം നോക്കിക്കാണുന്നത്. മറ്റുള്ളവരുടെ കയ്യില്‍ ജനാധിപത്യം എത്ര അപകടത്തിലാകുമെന്നതിന്റെ സൂചനയാണീ നാടകങ്ങളെല്ലാം.