ദേശീയപാർട്ടി പദവിയുടെ കാര്യത്തിൽ സി.പി.എമ്മിന് അടുത്ത ലോക്സഭാ തെരെഞ്ഞെടുപ്പ് നിർണ്ണായകമാകും. നിലവിൽ പാർട്ടിയുടെ ദേശീയപദവി ഭീഷണിയിലാണ്.മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള സമയപരിധി തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി നൽകിയതിന്റെ ആനുകൂല്യത്തിലാണ് സി.പി.എമ്മിന്റെ ദേശീയപാർട്ടി പദവി നിലനിൽക്കുന്നത്. നാലിടത്ത് സംസ്ഥാന പാർട്ടി പദവി അംഗീകാരം വേണ്ടിടത്ത് നിലവിൽ സി.പി.എമ്മിന് കേരളം, തമിഴ്‌നാട് ,ത്രിപുര എന്നിവിടങ്ങളിൽ മാത്രമാണ് ഈ അംഗീകാരമുള്ളത് .ബംഗാളിൽ ഇതിനുള്ള വോട്ടുവിഹിതം സി.പി.എമ്മിനില്ല.രാജ്യത്ത് മൊത്തം പോൾ ചെയ്ത വോട്ടിന്റെ
വിഹിതം ആറു ശതമാനം വേണ്ടിടത്ത് നിലവിൽ പാർട്ടിയുടെ വിഹിതം 4 .71 ശതമാനം മാത്രമാണ്. മൂന്ന് സംസ്ഥാനങ്ങളിൽ നിന്ന് 11 ലോക്സഭാ അംഗങ്ങളുണ്ടായാലും ദേശീയപാർട്ടി അംഗീകാരം ലഭിക്കും നിലവിൽ സി.പി.എമ്മിന് രണ്ടു സംസ്ഥാനങ്ങളിൽ നിന്നായി മൂന്ന് ലോക്സഭാ അംഗങ്ങൾ മാത്രമാണ് ഉള്ളത്.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ മാനദണ്ഡങ്ങളിൽ ഏതെങ്കിലുമൊന്ന് തികച്ചാലേ സി.പി.എമ്മിന് ദേശീയപാർട്ടി പദവിയിൽ തുടരാനാകൂ.