കണ്ണൂര്‍: കണ്ണൂര്‍ മുഴക്കുന്നില്‍ വയോധികയെ പീഡിപ്പിച്ച സംഭവത്തില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍. ആറളം പന്നിമൂലയില്‍ മാവില വീട്ടില്‍ പി.എം രാജീവാണ് അറസ്റ്റിലായത്. പേരാവൂര്‍ സിഐ എന്‍.സുനില്‍കുമാര്‍, എസ്‌ഐ പി.രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സിപിഎം നേതാവിനെ അറസ്റ്റു ചെയ്തത്. മാര്‍ച്ച് 30നാണ് മുഴക്കുന്നില്‍ എഴുപതുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ക്രൂരമായ പീഡനത്തിന് ഇരയായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സിപിഎം നേതാവ് അറസ്റ്റിലായത്. ഇയാള്‍ വൃദ്ധയുടെ അകന്ന ബന്ധുവാണെന്നാണ് വിവരം.
കണ്ണൂരില്‍ വയോധികക്കു പീഢനം: സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍
Tags: kannur cpm leader