Categories: News

ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന് സിപിഎം പ്രവര്‍ത്തകര്‍ വീട് ആക്രമിച്ചെന്ന് പരാതി

ആലപ്പുഴയില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതില്‍ പ്രതിഷേധിച്ച് പട്ടികജാതി കുടുംബത്തിന് നേരെ ആക്രമണം. ഡിവൈഎഫ്‌ഐ മുന്‍ നേതാവ്കൂടിയായ സതീഷ് ബാബുവിന്റെ വീടാണ് ചാരുംമൂട് ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

റോഡ് തകര്‍ന്നതുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെയാണ് ആക്രമണം നടന്നത്. എന്നാല്‍, ആക്രമണമൊന്നും നടന്നിട്ടില്ലെന്നും വാക്കുതര്‍ക്കം മാത്രമാണ് ഉണ്ടായതെന്നുമാണ് പൊലീസിന്റെ പ്രതികരണം.

webdesk14:
whatsapp
line