X

വാഹന പരിശോധന: എസ്.ഐക്ക് നേരെ സി.പി.എം പ്രവര്‍ത്തകരുടെ കയ്യേറ്റം

തിരുവനന്തപുരം: വാഹന പരിശോധനക്കിടെ യുവാവിനെ കസ്റ്റഡിയിലെടുത്ത പൊലീസ് സ്.ഐയെ സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. തുമ്പ എസ.്‌ഐ പ്രതാപ ചന്ദ്രനെയാണ് ഇന്നലെ രാത്രിയില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം ആറ്റിപ്ര സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. സംഘം എസ്‌ഐ പ്രതാപചന്ദ്രനെ പിടിച്ചു തള്ളുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

കസ്റ്റഡിലെടുത്തയാളെ മദ്ദിച്ചുവെന്നാരോപിച്ചാണ് സ്റ്റേഷനിലെത്തിയവര്‍ പൊലീസുകാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചതിന് ഏഴു സി.പി.എം പ്രവര്‍ത്തകരുടെ പേരില്‍ പാലീസ് കേസെടുത്തു.

chandrika: