മാരാരിക്കുളം: സിപിഎം പ്രാദേശിക നേതാക്കളുടെ വീടിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. എസ് അഭി ശിവദാസ്, പ്രവീണ്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ആറാം തീയതിയാണ് കേസിനാസ്പദമായ സംഭവം.
കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭ മധു, സിപിഎം കണ്ണര്‍ക്കോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം സന്തോഷ് കുമാര്‍ എന്നിവരുടെ വീടുകള്‍ക്ക് നേരയൊണ് ആക്രമണം ഉണ്ടായത്. പ്രതികള്‍ സന്തോഷ് കുമാറിന്റെ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. സിപിഎം അംഗങ്ങളായ പ്രതികളെ തിങ്കളാഴ്ച പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
3 പേരെ കസ്റ്റഡിയില്‍ എടുത്തെങ്കിലും ഒരാളെ വിട്ടയക്കുകയായിരുന്നു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഓഫീസിലെ താല്‍ക്കാലിക ഡ്രൈവറായ അഭിയെ പഞ്ചായത്ത് പ്രസിഡന്റ് പിരിച്ചുവിട്ടതിനെ തുടര്‍ന്നുള്ള വൈരാഗ്യത്തിലാണ് പ്രഭാ മധുവിന്റെ വീട് ആക്രമിച്ചത്.
പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റം തമ്മില്‍ തര്‍ക്കമുണ്ടെന്ന് മനസിലാക്കി പഞ്ചായത്ത് പ്രസിഡന്റിനെ പ്രതിക്കൂട്ടിലാക്കാനാണ് പ്രതികള്‍ വീടാക്രമിച്ചത്. അതേസമയം ഡ്രൈവറായി ജോലി ചെയ്യുന്ന സമയം സന്തോഷ് കുമാര്‍ പലതവണ അവഹേളിച്ചതിലുള്ള വൈരാഗ്യത്തിലാണ് വീട് ആക്രമിച്ചതെന്നും പ്രതികള്‍ പറയുന്നു.