കാസര്‍കോട്: മഞ്ചേശ്വരത്ത് സി.പി.എം പ്രവര്‍ത്തകന്‍ അബ്ദുള്‍ സിദ്ദിഖിനെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതി പൊലീസില്‍ കീഴടങ്ങി. മുഖ്യപ്രതി അശ്വിതാണ് കുമ്പള പൊലീസില്‍ കീഴടങ്ങിയത്. അശ്വതിന്റെ സുഹൃത്ത് കാര്‍ത്തികിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ഇന്നലെ രാത്രിയിലാണ് ബൈക്കിലെത്തിയ സംഘം സോങ്കള്‍ പ്രതാപ് നഗറിലെ അബ്ദുള്‍ സിദ്ദിഖിനെ കുത്തിക്കൊന്നത്.
മദ്യ വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അശ്വത്, സിദ്ദീഖ് ഇരിക്കുന്ന സ്ഥലത്തേക്ക് ബൈക്കിലെത്തിയത്. കൂടെ മറ്റൊരാളും ഉണ്ടായിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ അശ്വിത് കയ്യില്‍ കരുതിയ കത്തിയെടുത്ത് കുത്തുകയായിരുന്നു.
കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അശ്വതിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സിദ്ദീഖിന് കുത്തേറ്റത്. ബൈക്കുകളിലെത്തിയ നാലംഗ സംഘം സിദ്ദീഖിനെ കുത്തുകയായിരുന്നു. മംഗളൂരുവിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അക്രമികള്‍ സഞ്ചരിച്ച ബൈക്കുകളിലൊന്ന് കൊലപാതകം നടന്ന സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് മഞ്ചേശ്വരം താലൂക്കില്‍ ഇന്ന് ഉച്ചക്കുശേഷം സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
പ്രതികള്‍ കര്‍ണാടകയിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലാ അതിര്‍ത്തികളിലും മംഗളൂരു ഉള്‍പെടെയുള്ള സ്ഥലങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. കാസര്‍കോട് ഡി.വൈ.എസ്.പി എം.വി സുകുമാരന്‍, കുമ്പള സി.ഐ പ്രേംസദന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.