തലശ്ശേരി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. കൊരമ്പയില്‍ താഴെ കുനിയില്‍ ഹരിദാസ് (45) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചയോടെ മത്സ്യത്തൊഴിലാളിയായ ഹരിദാസ് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് നാലംഗ സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്.
ഒരു കാല് വെട്ടിമാറ്റിയ നിലയിലാണ്.ശരീരമാസകലം വെട്ടേറ്റ നിലയായിരുന്നു.വീടിനു തൊട്ടു മുന്പില് വെച്ചാണ് കൊലപാതകം നടന്നത്. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹരിദാസ് നേരെയുള്ള ആക്രമണം തടയാനെത്തിയ സഹോദരനും വെട്ടേറ്റു.
കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് സിപിഎം ആരോപിക്കുന്നത്. സ്ഥലത്ത് ഈയിടെ ബിജെപി ആര്‍എസ്എസ് സംഘര്‍ഷം ഉണ്ടായിരുന്നു.