സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ വകവെക്കാതെ തിരുവാതിര സംഘടിപ്പിച്ച് സിപിഎം. തിരുവനന്തപുരം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് 502 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മെഗാ തിരുവാതിരയാണ് സിപിഎം സംഘടിപ്പിച്ചത്.
ചെറുവാരക്കോണം സിഎസ്‌ഐ സ്‌കൂളില്‍ വെച്ച് പാറശാല ജനാധിപത്യ മഹിള അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു തിരുവാതിര നടന്നത്. വെള്ളിയാഴ്ച്ച സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനം തുടങ്ങുന്നത്. കോവിഡ് വ്യാപന സാഹചര്യത്തില്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് എം എ ബേബി ഉള്‍പ്പടെ നൂറിനടുത്ത് ആളുകള്‍ തിരുവാതിര വീക്ഷിക്കാന്‍ എത്തിയിരുന്നു.