X
    Categories: keralaNews

സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു; വിജയിച്ചപ്പോള്‍ മുസ്‌ലിം ലീഗില്‍ ചേര്‍ന്നു-സംഭവിച്ചത് ഇങ്ങനെ

തൊട്ടില്‍പ്പാലം: കായക്കൊടി ഗ്രാമപഞ്ചായത്ത് പൂളക്കണ്ടി വാര്‍ഡില്‍ മുസ്‌ലിം ലീഗിനെതിരെ വിമതനായി മത്സരിച്ച് വിജയിച്ച കുമ്പളം കണ്ടി അമ്മദിന് സിപിഎം വോട്ടുകള്‍ മറിച്ചതില്‍ പ്രതിഷേധിച്ച് സിപിഎമ്മിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഷറഫുദ്ദീന്‍ കെ.വി പാര്‍ട്ടി വിട്ട് മുസ്‌ലിം ലീഗില്‍ ചേര്‍ന്നു. തെരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ നടന്ന കുതിരക്കച്ചവടത്തിലാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി പോലും അറിയാതെ സിപിഎം ലീഗ് വിമതന് രഹസ്യ പിന്തുണ നല്‍കിയത്. ഇത് ചന്ദ്രിക നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മുസ്‌ലിം ലീഗില്‍ ചേര്‍ന്ന കെ.വി ഷറഫുദ്ദീനെ മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് വി.പി കുഞ്ഞബ്ദുല്ല മാസ്റ്റര്‍ സ്വീകരിച്ചു. ശാഖ പ്രസിഡന്റ് സി.സി മൊയ്തു അധ്യക്ഷത വഹിച്ചു.

അതിനിടെ ഷറഫുദ്ദീന് ലീഗ് ഒരുക്കിയ സ്വീകരണ പരിപാടി അലങ്കോലമാക്കാന്‍ സിപിഎം ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായി. അക്രമത്തില്‍ ശാഖ ലീഗ് പ്രസിഡന്റ് പി.കെ ഹമീദിന് പരിക്കേറ്റു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: