കണ്ണൂര്‍: ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയുടെ പകപോക്കല്‍ നടപടി മൂലം ആത്മഹത്യ ചെയ്ത ആന്തൂരിലെ പ്രവാസി സാജന്റെ ആത്മഹത്യ കുടുംബ പ്രശ്‌നം മൂലമെന്ന് വരുത്തി കേസ് അട്ടിമറിക്കാന്‍ സി.പി.എം നീക്കം. സാജന്റെ ഭാര്യയും സഹോദരനും അടക്കം പി.കെ ശ്യാമളക്കെതിരെ വ്യക്തമായി മൊഴി നല്‍കിയിട്ടും ഇതുവരെ ശ്യാമളയെ ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയ്യാറായിട്ടില്ല.
കഴിഞ്ഞ ദിവസം പൊലീസ് സാജന്റെ കുടുംബാംഗങ്ങളില്‍ നിന്നും മക്കളില്‍ നിന്നും മൊഴിയെടുത്തിരുന്നു. കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് പൊലീസ് കൂടുതലായി ചോദിച്ചത്. കേസ് വഴിതിരിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കമാണ് ഇത്. നഗരസഭാ അധ്യക്ഷക്ക് വീഴ്ച സംഭവിച്ചുവെന്ന സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ തന്നെ പല തവണ തുറന്നു പറഞ്ഞിട്ടും ഇതുവരെ അത് അംഗീകരിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായിട്ടില്ല.