X
    Categories: main stories

കായംകുളത്ത് അരിതയുടെ പോസ്റ്റര്‍ ഒട്ടിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനം

കായംകുളം: കായംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിന്റെ പോസ്റ്റര്‍ ഒട്ടിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു മര്‍ദനമേറ്റു. കൃഷ്ണപുരം സ്വദേശികളായ നൗഷാദ്, ഷൈന്‍ എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. ഇന്നലെ അര്‍ധരാത്രിയോടെ വീടിനു സമീപം പോസ്റ്റര്‍ പതിപ്പിക്കുമ്പോഴാണ് ബൈക്കിലെത്തിയ ചിലര്‍ മര്‍ദിച്ചതെന്ന് ഇവര്‍ പറയുന്നു.

സാരമായി പരുക്കേറ്റ നൗഷാദിനെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിനു പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പരുക്കേറ്റവരെ സ്ഥാനാര്‍ഥി അരിത ബാബു ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.

ഇന്നലെ രാത്രി കണ്ണൂര്‍ അഞ്ചരക്കണ്ടിയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണബോര്‍ഡ് സ്ഥാപിക്കാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം ഗുണ്ടകള്‍ മര്‍ദിച്ചിരുന്നു. ഈ പ്രദേശത്ത് യുഡിഎഫ് ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന് പറഞ്ഞായിരുന്നു മര്‍ദനം. മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിരുന്നു.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: