X

സി.പി.എം സംസ്ഥാന സെക്രട്ടറി തന്നെ വ്യാജപ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കി, പൊലീസ് നടപടിയെടുത്തില്ല: കെ.കെ രമ എം.എല്‍.എ

തന്റേതെന്ന പേരില്‍ പ്രചരിച്ച എക്‌സ്-റേ വ്യാജമെന്ന് കെ കെ രമ എംഎല്‍എ. കയ്യിന്റെ ലിഗ്മന്റിന് പരിക്കുണ്ട്. ഇതിന് തുടര്‍ ചികിത്സ വേണം, പരാതി സംബന്ധിച്ച് ഒരു നടപടിയും പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. വ്യാജ പ്രചാരണങ്ങള്‍ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തന്നെ നേതൃത്വം നല്‍കിയെന്നും കെ കെ രമ എംഎല്‍എ പറഞ്ഞു.

നിയമസഭയില്‍ ഉണ്ടായ സംഘര്‍ഷത്തിന് പിന്നാലെ കെ കെ രമയുടെ പരിക്ക് വ്യാജമെന്ന രീതിയില്‍ സച്ചിന്‍ ദേവ് എംഎല്‍എ പരിഹസിച്ച് എഫ് ബി പോസ്റ്റിട്ടിരുന്നു . ഇത് വലിയ രീതിയിലുള്ള വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനെതിരെ സ്പീക്കര്‍ക്കും സൈബര്‍ പൊലീസിനും പരാതി നല്‍കിയെങ്കിലും യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ല.

webdesk11: