പാനൂരിൽ നടന്നത് സി.പി.എം സ്പോൺസേർഡ്
ബോംബ് നിർമ്മാണമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. പാനൂര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്‍റെ വീട് സന്ദര്‍ശിച്ച നേതാക്കളുടെ പ്രവര്‍ത്തിയെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വന്നിരിക്കുന്നു. സി.പി.എമ്മിന്‍റെ ഉന്നത നേതൃത്വത്തിന്‍റെ അറിവോടും ആശീവാര്‍ദത്തോടും ആണ് പാനൂരില്‍ ബോംബ് നിര്‍മ്മിച്ചതെന്ന ആരോപണത്തെ ശരി വെക്കുകയാണ് മുഖ്യമന്ത്രിയും സി. പി.എം നേതാക്കളും. – അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയത് പോലുള്ള സംഭവങ്ങൾ ഈ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ സി.പി.എം നടത്തിയ മുന്നൊരുക്കമാണ് പാനൂര്‍ സംഭവത്തിലൂടെ വ്യക്തമായത്.
സി.പി.എം സ്പോണ്‍സേര്‍ഡ് ബോംബ് നിര്‍മ്മാണമാണ് പാനൂരില്‍ നടന്നത്. സംഭവത്തില്‍ മുഖ്യ സൂത്രധാരനാണെന്ന് പോലീസ് കണ്ടെത്തിയ ആള്‍ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവാണ്. സി.പി.എം നേതൃത്വത്തിന്‍റെ അറിവില്ലാതെ ഏതെങ്കിലും യുവജനനേതാവ് ബോംബ് നിര്‍മ്മിക്കാന്‍ നേതൃത്വം നല്‍കുമെന്ന് കരുതാനാവില്ല.
കേസില്‍ ഗൗരവതരമായ അന്വേഷണം തന്നെ നടക്കണം. ഡി.വൈ.എഫ്.ഐയുടെയോ എസ്.എഫ്.ഐയുടെയോ യൂണിറ്റ് ഭാരവാഹികളെ പ്രതിചേര്‍ത്ത് ഉന്നതരായ നേതാക്കളെ രക്ഷിച്ചെടുക്കാനുളള ശ്രമം അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.