തിരുവനന്തപുരം: ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലും സി.പി.ഐ നിര്‍വ്വാഹക സമിതിയിലും തോമസ് ചാണ്ടിയുടെ ഭൂമികയ്യേറ്റം ചര്‍ച്ച ചെയ്യും. ചാണ്ടിയുടെ നിയമലംഘനം വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്ത് യോഗങ്ങള്‍ ആരംഭിക്കുന്നത്. കളക്ടറുടെ റിപ്പോര്‍ട്ടനുസരിച്ച് നിയമലംഘനം തെളിഞ്ഞ സാഹചര്യത്തില്‍ തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെക്കണമെന്നാണ് സി.പി.ഐയുടെ നിലപാട്. കോടതി പരാമര്‍ശം സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു. ജനജാഗ്രതാ യാത്രാ വേദിയിലെ തോമസ് ചാണ്ടിയുടെ വിവാദ പരാമര്‍ശങ്ങളിലും സി.പി.ഐക്ക് കടുത്ത അതൃപ്തിയുണ്ട്. അതിനിടെയാണ് കഴിഞ്ഞ ദിവസം ജനയുഗത്തില്‍ തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തെക്കുറിച്ചുള്ള പരസ്യം പ്രസിദ്ധീകരിച്ചത്. ഇതും വിവാദമായിരുന്നു. നിയമോപദേശം വൈകിയാല്‍, ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടിക്ക് റവന്യൂമന്ത്രി നിര്‍ദേശം നല്‍കാനുള്ള സാധ്യതയും തള്ളിക്കളനായാകില്ല.
- 7 years ago
chandrika