X
    Categories: keralaNews

വിഴിഞ്ഞം: ബി.ജെ.പി പിന്തുണക്കിടെ കേരളകോണ്‍ഗ്രസ് (എം) ഇടഞ്ഞു ഇടതുമുന്നണിയില്‍ രൂക്ഷമായ ഭിന്നത

കെ.പി ജലീല്‍

വിഴിഞ്ഞം തുറമുഖപദ്ധതി നിര്‍മാണത്തില്‍ ഭൂമിയും ജീവനോപാധിയും നഷ്ടപ്പെട്ടവര്‍ക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും നല്‍കിയില്ലെന്ന് കാട്ടി നടന്നുവരുന്ന സമരം സര്‍ക്കാര്‍ കണ്ടില്ലെന്ന ്‌നടിക്കുമ്പോള്‍ ഇടതുമുന്നണിയിലെ പ്രമുഖഘടകക്ഷിയായ കേരള കോണ്‍ഗ്രസ് ഇടയുന്നു. സര്‍ക്കാര്‍ ഉറപ്പു നല്‍കിയ അഞ്ച് ആവശ്യങ്ങളൊന്നുപോലും പാലിച്ചില്ലെന്ന് കാട്ടി കേരളകോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ ്‌കെ.മാണി തന്നെ നേരിട്ട് രംഗത്തെത്തിയത് സര്‍ക്കാരിനെയും സി.പി.എമ്മിനെയും വെട്ടിലാക്കി. സമരക്കാരെ അടിച്ചമര്‍ത്താനും ബി.ജെ.പിക്കാരുടെ സഹയാത്തോടെ അവ രെ ആക്രമിക്കാനും നടത്തുന്ന നീക്കത്തെ ചെറുക്കാനാണ് കേരളകോണ്‍ഗ്രസ് തീരുമാനം. കേരളത്തിലെ ക്രിസ്ത്യന്‍ വിഭാഗത്തിലെ പ്രമുഖവിഭാഗമാണ ്തീരദേശത്തെ പിന്നാക്ക ജനതയായ ലത്തീന്‍ വിശ്വാസികള്‍. ഇവരെ ഒഴിവാക്കി സര്‍ക്കാരിനും ഭരണമുന്നണിക്കും മുന്നോട്ടുപോകാനാകില്ല. സമരത്തെ അടിച്ചമര്‍ത്തണമെന്നാണ ്കഴിഞ്ഞദിവസം ഹിന്ദുഐക്യവേദി നേതാവ് വല്‍സന്‍ തില്ലങ്കേരി ആവശ്യപ്പെട്ടത്. അല്ലെങ്കില്‍ തങ്ങള്‍ അതേറ്റെടുക്കുമെന്നാണ ്അദ്ദേഹത്തിന്റെ ഭീഷണി. സി.പി.എമ്മുകാരും സംഘപരിവാരവുമാണ് സമരക്കാരെ ആക്രമിച്ചതിന ്പിന്നില്‍.

അതേസമയം സര്‍ക്കാരും സി.പി.എമ്മും അദാനി ഗ്രൂപ്പിന് ശക്തമായ പിന്തുണയുമായാണ ്‌രംഗത്തെത്തിയിരിക്കുന്നത്. ചെറിയൊരു വിഭാഗമാണ ്‌സമരത്തിന് പിന്നിലെന്നും അവരുമായി ചര്‍ച്ചക്ക് തയ്യാറായതാണെന്നും എന്നാല്‍ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നുമാണ ്‌സി.പി.എം സെക്രട്ടറിയേറ്റ് ഇന്ന് പ്രസ്താവനയിറക്കിയത്. ഇതോടെ ഭരണമുന്നണിയില്‍ ഭിന്നത രൂക്ഷമായി. സാധാരണഗതിയില്‍ സി.പി.ഐയാണ് ഇത്തരം വിഷയത്തില്‍ സി.പി.എമ്മിനെ തിരുത്തുകയെങ്കിലും ഇവിടെ അവര്‍ മൗനം പാലിക്കുകയാണ്. ലത്തീന്‍ വിഭാഗത്തില്‍നിന്നുള്ള മന്ത്രി ആന്റണി രാജുവും പ്രശ്‌നത്തില്‍ സി.പി.എം നിലപാടിനെതിരാണ്. തുടര്‍ഭരണത്തിന് ലത്തീന്‍വിഭാഗത്തിന്റെ പിന്തുണയും നിര്‍ണായകമായിരുന്നുവെന്ന ബോധ്യം കേരളകോണ്‍ഗ്രസിനുണ്ട്.
മുമ്പ് പശ്ചിമബംഗാളില്‍ സിംഗൂരില്‍ കാര്‍ഫാക്ടറിക്കു വേണ്ടി കര്‍ഷകരായ ന്യൂനപക്ഷവിഭാഗങ്ങളെ വെടിവെച്ചുകൊന്ന പാരമ്പര്യം ഉള്ളതിനാല്‍ സി.പി.എം അതിനും മടിച്ചുകൂടായ്കയില്ലെന്ന ്ഭയപ്പെടുന്നവരുണ്ട്. ലത്തീന്‍ രൂപതയുടെ ബിഷപ്പിനെ തന്നെയാണ ്മുഖ്യപ്രതിയാക്കി കേസെടുത്തതെന്നത് ക്രിസ്തീയ വിഭാഗങ്ങളില്‍ സര്‍ക്കാരിനെതിരെ ശക്തമായ രോഷമാണ ്ഉയര്‍ത്തിവിട്ടിരിക്കുന്നത്. ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് ഇനി മുന്നോട്ടും പിന്നോട്ടും നോക്കേണ്ടതില്ലെന്നാണ ്‌സമരക്കാര്‍ പറയുന്നത്. അതേസമയം സമരത്തെ അടിച്ചമര്‍ത്തുമെന്ന ധ്വനിയാണ ്‌സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

കേരളത്തിന്റെയും തിരുവനന്തപുരത്തിന്റെയും പുരോഗതിക്ക് പദ്ധതി അനിവാര്യമാണെന്നാണ ്‌സി.പി.എം പറയുന്നത്. എന്നാല്‍ പാവപ്പെട്ട മല്‍സ്യത്തൊഴിലാളികളുടെ ജീവിതത്തിന് എന്തുചെയ്യുമെന്ന് ഇനിയും വ്യക്തമല്ല. സമരംമൂലം അദാനിക്കുണ്ടായ നഷ്ടം സമരക്കാരില്‍നിന്ന് ഈടാക്കാനുള്ള ഉത്തരവ് പോലും സര്‍ക്കാര്‍ ഇറക്കിയിരിക്കുകയാണ്. തൊട്ടടുത്ത തമിഴ്‌നാട്ടില്‍ കൂടംകുളം ആണവനിലയത്തിനെതിരെ സമരംനടത്തിയതിന് എ.ഡി.എം.കെ സര്‍ക്കാരിന്റെ പൊലീസ് അഞ്ചുപേരെ വെടിവെച്ചുകൊന്നത് അധികംകാലമായിട്ടില്ല. ഇതും സിംഗൂരും കേരളത്തില്‍ ആവര്‍ത്തിക്കപ്പെടരുതേ എന്നാണ ്ജനം ആവശ്യപ്പെടുന്നത്. ബി.ജെ.പിയും സി.പി.എമ്മുമായി പദ്ധതിക്കാര്യത്തില്‍ കൈകോര്‍ക്കുന്നതിന് പിന്നില്‍ കേന്ദ്രത്തില്‍നിന്ന് പലതും നേടാനുണ്ടെന്നാണ ്‌സംസാരം. നരേന്ദ്രമോദിയുടെ അടുത്തയാളായാണ് ഗുജറാത്തുകാരനായ ഗൗതംഅദാനി അറിയപ്പെടുന്നത്. മുമ്പ് ശക്തമായി പദ്ധതിയെ എതിര്‍ത്തവരാണ് സി.പി.എം എന്നതും കൗതുകകരമാണ്.

Chandrika Web: