ഇന്ന് ആരംഭിച്ച സി.പി.എം പൊളിറ്റ് ബ്യൂറോ യോഗം കേരളത്തിലെ ഇ.പി. ജയരാജനെതിരായ സാമ്പത്തികാരോപണം ചര്‍ച്ചക്കെടുത്തില്ല. വിലക്കയറ്റം, സമരപരിപാടികള്‍ എന്നിവയാണ് ചര്‍ച്ച ചെയ്തത്. ഇ.പി വിഷയം നാളെ ചര്‍ച്ചക്കെടുക്കുമെന്നാണ് വിവരം. പിണറായി വിജയന്‍, എം.എ ബേബി, എം.വി ഗോവിന്ദന്‍ എന്നിവര്‍ ഈ വിഷയം ഉന്നയിച്ചില്ല. മറ്റാരെങ്കിലും ഉന്നയിച്ചാല്‍ പറയാമെന്ന നിലപാടിലാണ് കേരള നേതാക്കള്‍.
ഇ പി ക്കെതിരായ പരാതി ഉന്നയിച്ചത് പി. ജയരാജനായതിനാല്‍ അത് സംസ്ഥാന കമ്മിറ്റിയാണ് പരിശോധിക്കേണ്ടത്. അതു കൊണ്ടു തന്നെ പി.ബിയില്‍ വിഷയം വരില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. പരാതി മാധ്യമസൃഷ്ടിയാണെന്ന് ഗോവിന്ദന്‍ പറഞ്ഞത് രേഖാമൂലം കിട്ടാത്തതിനാലാണ്. ജ ന റല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പക്ഷേ വിഷയം ചര്‍ച്ച ചെയ്യണമെന്ന അഭിപ്രായക്കാരനാണ്. അഴിമതിക്ക് ആന്ധ്രയിലെ രണ്ട് സംസ്ഥാന നേതാക്കളെ സി.പിഎം പുറത്താക്കിയത് അടുത്തിടെയാണ്.