മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി സിപിഎം ജില്ലാ സമ്മേളനത്തില്‍ പൊലീസിനെതിരെ വിമര്‍ശനം. പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് സംഭവം നടന്നത്. പൊലീസില്‍ നിന്നും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും യാതൊരു നിയന്ത്രണവുമില്ലാതെയാണ് പല സഹാചര്യങ്ങളിലും പൊലീസിന്റെ പ്രവര്‍ത്തനമെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. പാര്‍ട്ടി പൊലീസിനെ നിയന്ത്രിക്കുന്നതില്‍ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പ്രതിനിധികള്‍ മുന്‍ ഷോര്‍ണൂര്‍ എംഎല്‍എ പി.കെ ശശിയെയും വിമര്‍ശിച്ചു. വനിതാ നേതാവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടപടി നേരിട്ടിരുന്ന ശശിയെ പ്പെട്ടന്ന് പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവന്നതാണ് വിമര്‍ശനത്തിലേക്ക് നയിച്ചത്. സിപിഎം പുതുശ്ശേരി, പട്ടാമ്പി ഏരിയാ കമ്മറ്റിയിലെ അംഗങ്ങളാണ് വിമര്‍ശിച്ചത്.
ശശി കെടിഡിസിയുടെ ചെയര്‍മാന്‍ ആയ സംഭവം പത്രത്തില്‍ പരസ്യം കൊടുത്തതിനെതിരെ വിമര്‍ശനമുന്നയിച്ച പ്രതിനിധികള്‍ കമ്മ്യൂണിസ്റ്റ് രീതിയല്ല അതെന്നും ഓര്‍മിപ്പിച്ചു.