X

ബന്ധുനിയമനം: സിപിഎമ്മില്‍ ചൂടേറിയ ചര്‍ച്ച; ജയരാജന്‍ മന്ത്രിസഭക്കു പുറത്തേക്ക്?

തിരുവനന്തപുരം: ഇടതു സര്‍ക്കാറിനെ പ്രതികൂട്ടിലാക്കുന്ന ബന്ധുനിയമനവും സ്വജനപക്ഷപാതവും സിപിഎമ്മില്‍ ചൂടേറിയ ചര്‍ച്ചക്കു വേദിയാകുന്നു. വ്യവസായവകുപ്പിനു പുറമെ ഗവണ്‍മെന്റ് പ്ലീഡര്‍, സീനിയര്‍, സ്‌പെഷ്യല്‍ പ്ലീഡര്‍ തസ്തികയിലേക്കുള്ള നിയമനവും നിലവില്‍ പാര്‍ട്ടിക്ക് തലവേദനയായിരിക്കുകയാണ്. നിയമനവിവാദത്തില്‍പ്പെട്ട വ്യവസായമന്ത്രി ഇ.പി ജയരാജനെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കാനുള്ള നീക്കവും പാര്‍ട്ടിയില്‍ നടക്കുന്നതായാണ് വിവരം. ജയരാജനെതിരെ എ.എം ലോറന്‍സ് ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് ഇത്തരത്തിലുള്ള ചര്‍ച്ചയിലേക്ക് നീങ്ങുന്നത്. നിയമനങ്ങള്‍ പുനപരിശോധിച്ചും ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുത്തും പാര്‍ട്ടിയുടെ വിശ്വാസ്യതയും പ്രതിഛായയും വീണ്ടെടുക്കണമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെടുന്നത്. ഈ മാസം 15നും 16നുമായി ചേരുന്ന പൊളിറ്റ് ബ്യൂറോയില്‍ നിയമനവിവാദവും തിരുത്തല്‍ നടപടികളും വിശദമായി ചര്‍ച്ച ചെയ്യും.

Web Desk: