ആലപ്പുഴ: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വാനോളം പുകഴ്ത്തി സി.പി.എം എം.എല്‍.എ യു.പ്രതിഭ. ഗവര്‍ണറുടെ പെരുമാറ്റ രീതി മാതൃകാപരമാണെന്ന് അവര്‍ പറഞ്ഞു. ഗവര്‍ണറും സര്‍ക്കാറും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് എം.എല്‍.എയുടെ പരാമര്‍ശം.
രാഷ്ട്രീയ അഭിപ്രായങ്ങള്‍ വ്യത്യസ്തമാണെങ്കിലും ഗവര്‍ണറുടെ പെരുമാറ്റം മാതൃകാപരമാണ്. മലയാളം പഠിക്കാന്‍ അദ്ദേഹം കാണിക്കുന്ന ഉത്സാഹവും കേരളീയ വസ്ത്രധാരണത്തോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടവും പ്രശംസനീയമാണെന്നും എം.എല്‍.എ വ്യക്തമാക്കി.