X

ബ്ലാസ്റ്റേഴ്‌സിന്റെ സെലക്ഷന്‍ ട്രയല്‍സ് തടഞ്ഞ് സിപിഎം എംഎല്‍എ പി.വി.ശ്രീനിജന്‍

കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ടീമിന്റെ സെലക്ഷന്‍ ട്രയില്‍സ് തടഞ്ഞ് സിപിഎം നേതാവും എംഎല്‍എയുമായ പി വി ശ്രീനിജന്‍. സ്‌പോര്‍ട്‌സ് കൗണ്‍സിലിന് വാടക നല്‍കിയില്ലെന്ന് ആരോപിച്ചാണ് എംഎല്‍എ സെലക്ഷന്‍ ട്രെയില്‍സ് തടഞ്ഞത്. കൊച്ചിയിലെ സ്‌കൂളിന്റെ ഗേറ്റ് എംഎല്‍എ പൂട്ടിയതോടെ നൂറിലധികം കുട്ടികള്‍ പുറത്ത് കാത്തു നില്‍ക്കേണ്ടി വന്നു. പ്രതിഷേധവുമായി രക്ഷിതാക്കളും രംഗത്തുണ്ട്.

പനമ്പള്ളി നഗര്‍ സ്പോര്‍ട്സ് അക്കാദമിയുടെ ഗ്രൗണ്ടിലാണ് സെലക്ഷന്‍ ട്രയല്‍സ് നടക്കേണ്ടിയിരുന്നത്്.എട്ടുമാസത്തെ വാടകയായി 8 ലക്ഷം രൂപ കിട്ടാനുണ്ടെന്ന വാദം ഉയര്‍ത്തിയാണ് എംഎല്‍എ സെലക്ഷന്‍ തടഞ്ഞത്. കേരളത്തില്‍ നിന്ന് വിവിധ ഭാഗങ്ങളില്‍ നിന്ന് കഴിഞ്ഞദിവസം രാത്രി മുതല്‍ കൊച്ചിയില്‍ എത്തിയ കുട്ടികള്‍ വരെ സംഘത്തില്‍ ഉണ്ടായിരുന്നു. അണ്ടര്‍ 17 കുട്ടികള്‍ക്കുള്ള സെലക്ഷന്‍ ട്രെയില്‍സാണ്് ഇന്ന് നടക്കേണ്ടിയിരുന്നത്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയാണ് പി വി ശ്രീനിജന്‍.

webdesk11: