തിരുവനന്തപുരം: തുമ്പയില്‍ പൊലീസ് സ്റ്റേഷനില്‍ സി.പി.എം ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ അതിക്രമം. എസ്.ഐ അടക്കമുള്ള പൊലീസുകാരെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചു. വാഹനപരിശോധനക്കിടെ കസ്റ്റഡിയിലെടുത്ത സി.പി.എം പ്രവര്‍ത്തകനെ എസ്.ഐ മര്‍ദിച്ചെന്ന് ആരോപിച്ചായിരുന്നു അതിക്രമം. സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്താല്‍ ദുഃഖിക്കേണ്ടിവരുമെന്ന് ഭീഷണിയും മുഴക്കി.
എസ്.ഐ അടക്കമുള്ള പൊലീസുകാരെ സി.പി.എം നേതാക്കള്‍ നിരവധി തവണ മര്‍ദിച്ചു. വൈകീട്ട് നടത്തിയ വാഹന പരിശോധനക്കിടെ ഗതാഗത തടസം സൃഷ്ടിച്ചതിന് സി.പി.എം പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ജില്ലാ കമ്മിറ്റി അംഗങ്ങളായ ആറ്റിപ്ര സദാനന്ദന്, വി.എസ് പത്മകുമാര്‍ എന്നിവരാണ് അതിക്രമത്തിന് നേതൃത്വം നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. പഴയ കേസുകളുടെ പേര് പറഞ്ഞാണ് സൂക്ഷിച്ചില്ലെങ്കില്‍ ദുഃഖിക്കേണ്ടിവരുമെന്ന ഭീഷണിയുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് 25 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്റ്റേഷനില്‍ അതിക്രമിച്ചു കയറിയതിനും മര്‍ദനത്തിനുമടക്കമാണ് 25 പേര്‍ക്കെതിരെ കേസെടുത്തത്.