സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ് ആര്‍എസ്എസ്സുകാരനാണെന്ന് പി.വി അന്‍വര്‍. താന്‍ നമസ്‌കരിക്കുന്നതാണ് അദ്ദേഹത്തിനു പ്രശ്നമെന്നും അന്‍വര്‍ ആരോപിച്ചു. നിലമ്പൂരിലെ വികസനം തടഞ്ഞെന്നും അടുത്ത ദിവസം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും അന്‍വര്‍ അറിയിച്ചു.
മലപ്പുറം ജില്ലയിലെ സുജിത് ദാസിന്റെ വിഷയവും സമുദായത്തെ ക്രിമിനല്‍വല്‍ക്കരിക്കുന്നതും ശരിയല്ലെന്നും ഇടപെടണമെന്നും പലതവണ സെക്രട്ടറിയോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ദാസിന് ന്യൂനപക്ഷ സമുദായങ്ങളോട് വിരോധമുണ്ടെന്നും അന്‍വര്‍ ആരോപിച്ചു.
മതന്യൂനപക്ഷങ്ങളുടെ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് നല്‍കല്‍ പാര്‍ട്ടി നയമല്ലെന്ന് മോഹന്‍ദാസ് പറഞ്ഞിട്ടുണ്ടെന്നും ഫണ്ട് കൊടുക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു.
മലപ്പുറത്ത് മുസ്ലിം സമുദായത്തെ തകര്‍ക്കാന്‍ വേണ്ടി ആര്‍എസ്എസ്സിനു വേണ്ടി നടക്കുകയാണ് മോഹന്‍ദാസെന്നും പി.വി അന്‍വര്‍ ആരോപിച്ചു.