X

കാസർകോട്ട് പോക്സോ കേസിൽ സി.പി.എം പ്രാദേശിക നേതാവും സുഹൃത്തും അറസ്റ്റിൽ

കാസര്‍കോട് അമ്പലത്തറയില്‍ സി.പി.എം പ്രാദേശിക നേതാവും സുഹൃത്തും പോക്‌സോ കേസില്‍ പിടിയിലായി. സി.പി.എം മുന്‍ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എം.വി. തമ്പാന്‍ (53), വ്യാപാരിയായ സുഹൃത്ത് സജി (51) എന്നിവരാണ് അറസ്റ്റിലായത്. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 16കാരി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.

കഴിഞ്ഞ മാസമാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടുകാര്‍ക്കൊപ്പം സജിയും ആശുപത്രിയില്‍ എത്തിയിരുന്നു. അന്ന് ഗര്‍ഭിണിയാണെന്ന വിവരം പെണ്‍കുട്ടി വീട്ടുകാരില്‍നിന്ന് മറച്ചുവെച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച സ്വകാര്യ ആശുപത്രിയില്‍ പരിശോധനക്ക് എത്തിയപ്പോഴാണ് സംഭവം മാതാപിതാക്കള്‍ അറിഞ്ഞത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്നു കണ്ട ആശുപത്രി അധികൃതര്‍ പൊലീസിനെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേര്‍ അറസ്റ്റിലായത്.

webdesk13: