നെന്മാറ ഗ്രാമ പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീഷണിയുമായി സി.പി.എം നേതാക്കള്‍. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയേയും അസി.സെക്രട്ടറിയേയുമാണ് നേതാക്കള്‍ ഓഫീസില്‍ കയറി ഭീഷണിപ്പെടുത്തിയത്.
സി.പി.എം കൊല്ലങ്കോട് ഏരിയാ സെക്രട്ടറി കെ.പ്രേമന്‍, നെന്മാറ ലോക്കല്‍ സെക്രട്ടറി നാരായണന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പഞ്ചായത്ത് ഓഫീസില്‍ കയറി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.
സംഭവത്തില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി തദ്ദേശ സ്വയം ഭരണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കി. ഗ്രാമപഞ്ചായത്തിലെ വികസന മുരടിപ്പിനെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പ്രതിഷേധ പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. പരിപാടിക്കായി പാര്‍ക്ക് മൈതാനം ബുക്ക് ചെയ്തതിന് ഫീസ് അടച്ചിട്ടിണ്ടോയെന്ന് അസി.സെക്രട്ടറി വൈ. സുബൈര്‍ അലി ചോദിച്ചതാണ് സി.പി.എം നേതാക്കളെ പ്രകോപിച്ചത്.
തുടര്‍ന്നാണ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേയും അസി.സെക്രട്ടറിയേയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തത്. ജോലിക്ക് തടസ്സമാകുന്ന രീതിയില്‍ പൊതുജനമധ്യത്തില്‍ ജീവനക്കാരെ അവഹേളിച്ച നടപടിയില്‍ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ കറുത്ത മാസ്‌ക് അണിഞ്ഞ് പ്രതിഷേധിച്ചു.