രണ്ടാം പിണറായി സര്‍ക്കാരില്‍ സിപിഎം നേതാക്കളില്‍ അതൃപ്തിയുണ്ടെന്ന ്പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍. അതിന്റെ തെളിവാണ് ഇ.പിയുടെ പുസ്തകമെന്നും വി. ഡി സതീശന്‍ പറഞ്ഞു. പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സരിനെക്കുറിച്ചുള്ള ഇ. പി ജയരാജന്റെ വാക്കുകള്‍ ഇതിനു തെളിവാണെന്നും വി. ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ഡി.സി ബുക്‌സ് പോലെയുള്ള ഒരു സ്ഥാപനത്തിന് ആകാശത്തുനിന്ന് ഒരാളുടെ ആത്മകഥ എഴുതാനാകുമോ എന്നും വി.ഡി സതീശന്‍ ചോദിച്ചു. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ സത്യമെന്താണെന്ന് ഇ.പി പറയുമെന്നും വി ഡി സതീശന്‍ പറഞ്ഞു. കത്തില്‍ തുടങ്ങിയ തെരഞ്ഞെടുപ്പ് ബുക്കില്‍ അവസാനിക്കുന്ന രസകരമായ കാഴ്ചയാണ് ഇപ്പോഴുള്ളതെന്നും ആദ്യത്തെ പത്തു ദിവസം ഡി.സി.സിയുടെ ഒരു കത്തുമായി നടന്നവര്‍ ഇനിയുള്ള ദിവസം ഇ.പിയുടെ ബുക്കുമായി നടക്കണമെന്നും സതീശന്‍ പരിഹസിച്ചു.
ഇ.പിയുടെ മിത്രങ്ങളാണോ ശത്രുക്കളാണോ പുറത്തുവിട്ടതെന്ന് അദ്ദേഹം കണ്ടെത്തണമെന്നും വി.ഡി സതീശന്‍ പറഞ്ഞു. ബി.ജെ.പിയില്‍ സ്ഥാനാര്‍ഥ്വം ചോദിച്ചു പോയ ആളെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കിയതില്‍ സി.പി.എമ്മില്‍ കലാപമാണെന്ന് പ്രതിപക്ഷം പറഞ്ഞത് അടിവരയിടുന്നതാണ് ഇ.പി ജയരാജന്‍ ആത്മകഥയിലൂടെ പറഞ്ഞിരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.
പാലക്കാട് സി.പി.എമ്മും ബി.ജെ.പിയും തമ്മിലാണ് രണ്ടാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരം നടക്കുന്നത്െന്നും സി.പി.എമ്മിന് രണ്ടാം സ്ഥാനത്ത് എത്താനുള്ള സാധ്യത ബി.ജെ.പിയിലേക്ക് സീറ്റ് ചോദിച്ച് പോയ ആള്‍ക്ക് സീറ്റ് നല്‍കിയതിലൂടെ അവര്‍ തന്നെ തല്ലിക്കെടുത്തിയെന്നും വി ഡി സതീശന്‍ പറഞ്ഞു.
പുസ്തകം പബ്ലിഷ് ചെയ്യരുതെന്ന് ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അല്ലെങ്കില്‍ ഇന്ന് ഉച്ചക്ക് ശേഷം പുറത്തിറങ്ങേണ്ട പുസ്തകമായിരുന്നെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
പരസ്പരമുള്ള ചെളി വാരി എറിയലാണ് സി.പി.എമ്മില്‍ നടക്കുന്നതെന്നും സി.പി.എം നേരിടുന്ന ജീര്‍ണതയുടെ പ്രതിഫലനങ്ങളാണ് പുറത്തു വരുന്നതെന്നും സതീശന്‍ വ്യക്തമാക്കി.