X

സി.പി.എം ഭീഷണിയില്‍ ആത്മഹത്യ ചെയ്ത ഓമനക്കുട്ടന് നീതി ലഭിക്കണം : കുടുംബം മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കും

തിരുവനന്തപുരം: സി.പി.എം കോന്നി മുന്‍ ലോക്കല്‍ സെക്രട്ടറി ഓമനക്കുട്ടന്റെ ആത്മഹത്യയില്‍ കുടുംബം മുഖ്യമന്ത്രിയേയും ഡി.ജി.പിയേയും കണ്ട് പരാതി നല്‍കും. ഓമനക്കുട്ടന്റെ ഭാര്യ രാധയും സഹോദങ്ങളുമാണ് കോന്നിയിലെ പ്രാദേശിക സി.പി.എം നേതൃത്വത്തിനെതിരെ മുഖ്യമന്ത്രിയെ കാണാനൊരുങ്ങുന്നത്. മുതിര്‍ന്ന സി.പി.എം നേതാവുള്‍പ്പെടെയുള്ള ്പ്രാദേശിക നേതാക്കള്‍ക്കെതിരെയാണ് പരാതി.

ഈമാസം 13നാണ് വീടിനോട് ചേര്‍ന്ന ഷെഡ്ഡില്‍ ഓമനക്കുട്ടനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടത്. ദീര്‍ഘകാലം സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും പോഷകസംഘടനകളുടെ സജീവ പ്രവര്‍ത്തകനുമായ ഇയാള്‍ക്കെതിരെ പാര്‍ട്ടിയിലെ ഒരുവിഭാഗം പ്രവര്‍ത്തിച്ചിരുന്നു.

കോന്നി ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 15ാം വാര്‍ഡില്‍ സി.പി.എം സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ഓമനക്കുട്ടനാണെന്ന് ആരോപിച്ച് വധഭീഷണി മുഴക്കുകയും സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ആക്ഷേപിക്കുകയും ചെയ്തിരുന്നു. നിരന്തരഭീഷണി നേരിട്ട ഓമനക്കുട്ടന്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് ഭാര്യയും ബന്ധുക്കളും നേരത്തെ വ്യക്തമാക്കിയിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: