X

കാഫിര്‍ പരാമര്‍ശ പോസ്റ്റ് പിന്‍വലിച്ച് സി.പി.എം നേതാവ് കെ.കെ ലതിക

ഫേസ്ബുക്ക് പ്രൊഫൈൽ പൂട്ടി മുൻ എം.എൽ.എ കെ.കെ ലതിക സൈബർ ലോകത്തുനിന്ന് തന്നെ മുങ്ങി. വ്യാജ കാഫിർ സ്‌ക്രീൻ ഷോട്ട് ഷെയർ ചെയ്തതിന്റെ പേരിൽ അന്വേഷണം നേരിടുന്ന പശ്ചാത്തലത്തിലാണ് കെ.കെ ലതിക ഫേസ്ബുക്ക് ലോക്ക് ചെയ്തത്.

യു.ഡി.എഫ് നേതൃത്വത്തെയും മുസ്ലിംലീഗിനെയും പ്രതിക്കൂട്ടിൽ നിർത്തി സി.പി.എം വടകരയിൽ നടത്തിയ വർഗീയ പ്രചാരണം ഇതോടെ വഴിത്തിരിവിലാണ്. എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിമിന്റെ പേരിലാണ് സി.പി.എമ്മുകാർ വ്യാജ സ്‌ക്രീൻ ഷോട്ട് നിർമ്മിച്ച് വർഗ്ഗീയ പ്രചാരണം അഴിച്ചുവിട്ടത്.

കാസിം ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ഇങ്ങനെയൊന്ന് കാസിം നിർമ്മിച്ചിട്ടില്ലെന്ന് കോടതിയിൽ പോലീസ് റിപ്പോർട്ട് നൽകിയിരുന്നു. കാഫിർ പോസ്റ്റുണ്ടാക്കി വർഗ്ഗീയ പ്രചാരണം നടത്തിയത് ആരാണെന്ന് തെളിയിക്കണമെന്ന ആവശ്യവുമായി മുസ്ലിംലീഗ് മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് കെ.കെ ലതിക ഈ പോസ്റ്റ് ഷെയർ ചെയ്ത പേജ് തന്നെ ലോക്ക് ചെയ്തിരിക്കുന്നത്. അമ്പാടിമുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിൽനിന്നും ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്.

webdesk13: