പശ്ചിമ ബംഗാളില്‍ സി.പി.എം വിട്ട യുവനേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് മുന്‍ അംഗവും സിലിഗുരി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ബോര്‍ഡ് ഓഫ് അഡ്മിനിസ്‌ട്രേറ്റര്‍ അംഗവുമായിരുന്ന ശങ്കര്‍ഘോഷാണ് ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടിയില്‍ ജനാധിപത്യം ഇല്ലെന്ന് ആരോപിച്ച് ബുധനാഴ്ചയാണ് ശങ്കര്‍ ഘോഷ് രാജിവച്ചത്. തൊട്ടുപിന്നാലെ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ സിപിഎം ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗീയ ഡാര്‍ജലീങ് എംപി രാജു ബിസ്ത എന്നിവരുടെ കൈകളില്‍ നിന്ന് ബിജെപി പതാക ഏറ്റുവാങ്ങിയാണ് ശങ്കര്‍ ഘോഷ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
ഡാര്‍ജിലിംഗ് ജില്ലാ സി.പി.ഐ.എം സെക്രട്ടേറിയറ്റ് മെമ്പര്‍ ആയിരുന്ന ശങ്കര്‍ ഘോഷ് സിലിഗുരി മുന്‍സിപല്‍ കോര്‍പ്പറേഷന്‍ ബോര്‍ഡ് മെമ്പര്‍ കൂടിയായിരുന്നു. പാര്‍ട്ടിയില്‍ ജനാധിപത്യമില്ലെന്ന് ആരോപിച്ച ശങ്കര്‍ ഘോഷ് ബുധനാഴ്ച്ചയാണ് പാര്‍ട്ടി അംഗത്വം രാജിവെച്ചത്. പാര്‍ട്ടി സെക്രട്ടറി ജിബന്‍ സര്‍ക്കാരിനാണ് ഇദ്ദേഹം രാജി കത്ത് അയച്ചത്. രാജി കത്ത് അയച്ചതിന് തൊട്ടുപിന്നാലെ ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും സി.പി.ഐ.എം പുറത്താക്കുകയും ചെയ്തിരുന്നു. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് എട്ട് ഘട്ടങ്ങളിലായി മാര്‍ച്ച് 27 മുതല്‍ ആണ് ആരംഭിക്കുന്നത്.