X

16 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ സി.പി.എം നേതാവ് പിടിയില്‍

പോക്‌സോ കേസില്‍ സി.പി.എം നേതാവ് പിടിയില്‍. പാലക്കാട് ചെറുപ്പുളശ്ശേരിയിലാണ് 16 വയസുകാരിയെ പീഡിപ്പിച്ച കേസില്‍
സി.പി.എം നേതാവും ഡി.വൈ.എഫ്.ഐ ചെര്‍പ്പുളശ്ശേരി മുന്‍ ബ്ലോക്ക് കമ്മറ്റി അംഗവുമായ കെ.അഹമ്മദ് കബീനെ പൊലീസ് പിടികൂടിയത്.

ഇന്നലെ വൈകീട്ടാണ് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പെണ്‍കുട്ടിയും കുടുംബവുമാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായതോടെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തും.

 

webdesk13: