സി.പി.എം നേതാവും സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്ററുമായ ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് 3 തവണ എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ടു. 1987ലാണ് ആദ്യ വിജയം. 1991ല്‍ 316 വോട്ടിന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി. ശരത്ചന്ദ്രപ്രസാദിനോട് പരാജയപ്പെട്ടു. 96ല്‍ വീണ്ടും നിയമസഭയിലെത്തി. 2006ല്‍ സി. മോഹനചന്ദ്രനെ തോല്‍പിച്ചു. 2006 മുതല്‍ 2011 വരെ ചീഫ് വിപ്പായിരുന്നു.
1956ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ ആനത്തലവട്ടം, 1964ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.എമ്മിനൊപ്പം നിലയുറപ്പിച്ചു. 1985ല്‍ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗമായും 2008ല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായ ആനത്തലവട്ടം അടിയന്തരാവസ്ഥ അവസാനിച്ച ശേഷമാണ് ജയില്‍മോചിതനായത്.
1979 മുതല്‍ 84 വരെ ചിറയന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. സി.ഐ.ടിയു ദേശീയ വൈസ് പ്രസിഡന്റും അപ്പക്‌സ് ബോഡി ഫോര്‍ കയര്‍ വൈസ് ചെയര്‍മാനുമാണ്. ഭാര്യ: ലൈല. മക്കള്‍: ജീവ ആനന്ദന്‍, മഹേഷ് ആനന്ദന്‍.