X
    Categories: CultureNewsViews

കോഴിക്കോട് സി.പി.എം പ്രചരണം തിരിച്ചടിക്കുന്നു

കോഴിക്കോട്: കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സി.പി.എം പ്രചാരണം തിരിച്ചടിക്കുന്നു. എം.കെ രാഘവന്റെ ജനപ്രീതിക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ വന്നതോടെ സിറ്റിംഗ് എം.എല്‍.എ ആയ പ്രദീപ് കുമാറിനെ വികസന നായകനെന്ന വ്യാജ പ്രതിച്ഛായ നല്‍കി രംഗത്തിറക്കിയ സി.പി.എമ്മിന് അവരുടെ പ്രചരണം തന്നെ ബൂമറാങ്ങായി തിരിച്ചടിക്കുകയാണ്.

താന്‍ എം.എല്‍.എ ആയ മണ്ഡലത്തില്‍ വികസനമില്ലെന്ന് പറയേണ്ട ഗതികേടിലാണ് പ്രദീപ് കുമാറും സി.പി.എമ്മും എത്തി നില്‍ക്കുന്നത്. സ്വകാര്യ മുതലാളിമാരുമായി ചേര്‍ന്ന് അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചതിന് പ്രത്യുപകാരമായി കിട്ടിയ ചില കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രദീപ് കുമാര്‍ വികസന നായകന്‍ എന്ന് സി.പി.എം പ്രചരിപ്പിക്കുന്നത്.

എന്നാല്‍ കോഴിക്കോടിന്റെ അടിസ്ഥാന വികസന രംഗത്ത് കാര്യമായൊന്നും ചെയ്യാന്‍ പ്രദീപ് കുമാറിന് കഴിഞ്ഞിട്ടില്ല. കോഴിക്കോടിന്റെ ചിരകാലാഭിലാഷമായ വെള്ളിമാടുകുന്ന്-മാനാഞ്ചിറ റോഡിന് ഫണ്ട് വാങ്ങിയെടുക്കാന്‍ ഇതുവരെ സ്ഥലം എം.എല്‍.എ ആ പ്രദീപ് കുമാറിന് ആയിട്ടില്ല.

സൗമ്യമായ പെരുമാറ്റവും ജനങ്ങള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങളും വികസന പദ്ധതികള്‍ കൊണ്ടു വന്ന് നടപ്പാക്കുന്നതിലെ സജീവതയുമാണ് എം.കെ രാഘവനെ കോഴിക്കോട്ടുകാര്‍ക്ക് പ്രിയങ്കരനാക്കിയത്. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് ക്യാന്‍സര്‍ സെന്റര്‍ എത്തിച്ചതും റെയില്‍വെസ്‌റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലെത്തിച്ചതും വിമാനത്താവളത്തെ തകര്‍ക്കാനുള്ള ശ്രമം പ്രതിരോധിക്കുന്നതില്‍ മുന്നില്‍ നിന്നതും എം.കെ രാഘവനാണ്.

കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ പ്രതിരോധത്തിന് യുദ്ധകാലാടിസ്ഥാനത്തില്‍ കേന്ദ്ര സംഘത്തെ എത്തിച്ചതും പ്രളയ കാലത്ത് സ്വന്തം ചെലവില്‍ വിപുലമായി ആശ്വാസമെത്തിച്ചതും ജനങ്ങള്‍ക്കിടയിലെ സ്വീകാര്യത വര്‍ധിപ്പിച്ചു. രാജ്യത്തെ ഏറ്റവും ചെലവേറിയ ബേപ്പൂര്‍-ബീച്ച്-എരഞ്ഞിപ്പാലം ഫ്‌ളൈഓവര്‍ കം ആറുവരി റോഡ് ഉള്‍പ്പെടെ ഒട്ടേറെ പദ്ധതികളാണ് അംഗീകാരം നേടി പ്രവൃത്തി തുടങ്ങാനിരിക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: