കോട്ടയം: കേരള കോണ്‍ഗ്രസ്സും സി.പി.എമ്മും ഒന്നിച്ചുചേര്‍ന്നുള്ള നീക്കങ്ങളിലൂടെ കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചു. ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ 22അംഗ ജില്ലാ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ സഖറിയാസ് കുതിരവേലി 12 വോട്ടുകള്‍ നേടി പ്രസിഡന്റായി തെരഞ്ഞെടുത്തു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന സണ്ണി പാമ്പാടിക്ക് എട്ടുവോട്ടുകള്‍ ലഭിച്ചു. കോണ്‍ഗ്രസ്സിന് എട്ട് അംഗങ്ങളും കേരള കോണ്‍ഗ്രസ്സിന് ആറും ഇടതുമുന്നണിക്ക് ഏഴും പി.സി ജോര്‍ജ്ജിന് ഒരാളും എന്നതാണ് ജില്ലാ പഞ്ചായത്തിലെ കക്ഷിനില. ഇതില്‍ സി.പി.ഐയുടെ ഏകപ്രതിനിധി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. പി.സി ജോര്‍ജ്ജ് വിഭാഗം അംഗത്തിന്റെ വോട്ട് അസാധുവായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജോഷി ഫിലിപ്പ് കോട്ടയം ഡിസിസി അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിനെ തുടര്‍ന്ന് പ്രസിഡന്റു പദവി രാജിവെച്ചിരുന്നു. ഇതോടെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. അതേസമയം, മാണിയുടെ നിലപാടിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. മാണിയും പാര്‍ട്ടിയും കാണിച്ചത് കടുത്ത നെറികേടാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു.