X

പെട്ടിയില്‍ പെട്ടു സി.പി.എം; പാതിരാ പരിശോധനയും കള്ളപ്പണ ആരോപണവും തിരിച്ചടിയായെന്ന് വിലയിരുത്തല്‍.

പാലക്കാട്ടെ പണപ്പെട്ടിവിവാദം തള്ളി സിപിഎം. പെട്ടി ദൂരേയ്ക്ക് വലിച്ചെറിയണമെന്ന് സിപിഎം സംസ്ഥാന സമിതിയംഗം എന്‍.എന്‍.കൃഷ്ണദാസ്. നീലപ്പെട്ടിയോ പച്ചപ്പെട്ടിയോ എന്നതല്ല തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടത്. ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണം. വരും ദിവസങ്ങളില്‍ ഇക്കാര്യം ഓര്‍മിക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു. പാതിരാ പരിശോധനയും കോണ്‍ഗ്രസിനെതിരായ കള്ളപ്പണ ആരോപണവും തിരിച്ചടിയായെന്നാണ് സിപിഎം വിലയിരുത്തല്‍.

അതേസമയം പെട്ടിയില്‍ പെട്ടിരിക്കുകയാണ് സി.പി.എം. ട്രോളി ബാഗ് ചര്‍ച്ചകള്‍ രാഹുലിന് ഗുണകരമാവുകയും, പാതിരാ പറിശോധനയും കള്ളപ്പണ ആരോപണവും തിരിച്ചടിയായെന്നും പാലക്കാട്ടെ തെരഞ്ഞെടുപ്പ് അവലോകനത്തില്‍ വിലയിരുത്തി സി.പി.എം.

പാലക്കാട്ടെ പാതിരാ റെയ്ഡ് പാളിയതില്‍ സി.പി.എമ്മില്‍ കടുത്ത അതൃപ്തിയുണ്ട്. പൊലീസ് കുറേക്കൂടി അവധാനതയോടെ വിഷയം കൈകാര്യം ചെയ്യണമായിരുന്നെന്നാണ് മുതര്‍ന്ന നേതാക്കളുടെ അഭിപ്രായം. അതേസമയം കള്ളപ്പണം വന്നുവെന്നവാദത്തില്‍ ഉറച്ചുനിന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്നോട്ട് പോകാനും പാര്‍ട്ടിയില്‍ ഉരു വിഭാഗം നുണ പരിശോധനയ്ക്കടക്കം തയ്യാറാണെന്നും ഏതന്വേഷണവും നേരിടാമെന്നുമാണ് കോണ്‍ഗ്രസിന്റെ വെല്ലുവിളി.

 

webdesk13: