കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി ക്കെതിരെ കൊലവിളി പ്രസംഗവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ്. സുധാകരന് സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നും ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താല്പര്യം ഇല്ലാത്തതുകൊണ്ട് ആണെന്നും സിവി വര്‍ഗീസ് പറഞ്ഞു. കൊലപാതക രാഷ്ട്രീയത്തിനെതിരെ ചെറുതോണിയില്‍ നടത്തിയ പ്രതിഷേധ സംഗമത്തിലായിരുന്നു സിവി വര്‍ഗീസിന്റെ വിവാദപരാമര്‍ശം.
ഇതോടെ സിപിഎമ്മിന്റേത് കൊലക്കത്തി രാഷ്ട്രീയം ആണെന്ന് പ്രഖ്യാപിക്കുന്ന വാക്കുകളാണ് ഉണ്ടായിരിക്കുന്നത്.കൊലപാതക രാഷ്ട്രീയം തന്നെയാണ് തങ്ങളുടെ രാഷ്ട്രീയം എന്ന് അടിവരയിട്ട് പറയുകയാണ് സിപിഎം നേതാക്കള്‍.