തികച്ചും മത വിരുദ്ധമായ രാഷ്ട്രീയ പ്രസ്ഥാനമായി സിപിഎം മാറിയെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. മാര്കിസറ്റ് പാര്‍ട്ടി ഇക്കാലമത്രയും ചെയ്തത് മുസ്ലിം പെണ്‍കുട്ടികളുടെ തലയില്‍ നിന്ന് തട്ടം ഒഴിവക്കനാണ്.. അതില്‍ അവര്‍ വിജയിച്ചുവെന്നത് അവര്‍ പരസ്യമായി പ്രസംഗിച്ചിരിക്കുന്നു.പാര്‍ട്ടിയുടെ സംസ്ഥാന കൗണ്‍സില്‍ അംഗമാണ് ഇത്തരത്തിലൊരു പരാമാര്‍ശം നടത്തിയിരിക്കുന്നത്.
മലപ്പുറത്ത് നിന്നുള്ള ഒരു പെണ്‍കുട്ടികളും തട്ടം ഒഴിവക്കിയിട്ടില്ലെന്ന് മാത്രമല്ല…. പുതിയ തലമുറയിലെ കുട്ടികള്‍ തട്ടമിട്ട്
കൂടതല്‍ ശക്തിയോടെയാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.എന്തിനാണ് ഈ മത വിശ്വസങ്ങളെയും ആചരങ്ങളുടെയും നേരെ കടന്നു കയറുന്നതെന്നും അത് എല്ലാ കാലത്തും കടന്ന് കയറുന്നത് മുസിലിം വിഭാഗത്തിന് നേരെയാണെന്നും അദ്ദേഹം പറഞ്ഞു.
പരസ്യമായി ഇത്തരം പ്രസ്താവന പറഞ്ഞിട്ടും സി.പി.എമ്മിലെ ഒരു നേതാവ് പോലും പ്രതികരിക്കാത്തത് ഗൗരവതരമാണ്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അധപതനമാണിത്. മാന്യതയുണ്ടെങ്കില്‍ നിലപാട് വ്യക്തമാക്കാന്‍ സി.പി.എമ്മിലെ ഉത്തരവാദപ്പെട്ടവര്‍ തയാറാകണമെന്നും പി.എം.എ സലാം പറഞ്ഞു.