X

സിപിഎം ഗുണ്ടാ വിളയാട്ടം; കൊല്ലത്ത്‌ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ആക്രമണം

പരാതി നല്‍കാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് സ്റ്റേഷന്‍ കയറി സിപിഎം ഗുണ്ടകളുടെ അക്രമം. കൊല്ലം കടയ്ക്കലിലാണ് സംഭവം. അക്രമത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റു. പൊലീസ്‌കാര്‍ക്ക് നേരെയും സിപിഎം ഗുണ്ടകളുടെ അക്രമമുണ്ടായി. 3 പേര്‍ റിമാന്‍ഡിലും മറ്റു രണ്ടുപേര്‍ ഒളിവിലും ആണ്.

കുമ്മിള്‍ പഞ്ചായത്തില്‍ ആദ്യമായ് ലോകസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ലീഡ് ചെയ്തിരുന്നു. ഇതിന്റെ ആഘോഷ പരിപാടി കഴിഞ്ഞു തിരിച്ചു പോയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിഷ്ണുവിന്റെ തല സിപിഎം ഗുണ്ടകള്‍ അടിച്ചു പൊട്ടിക്കുകയും കേസ് നല്‍കാന്‍ കടയ്ക്കല്‍ സ്റ്റേഷനില്‍ എത്തി മൊഴി നല്‍കികൊണ്ട് ഇരിക്കുമ്പോള്‍ ഇതേ സിപിഎംകാരും ഗുണ്ടകളും കടക്കല്‍ സ്റ്റേഷന് ഉള്ളില്‍ വെച്ച് തടിയും മാരക ആയുധങ്ങളും കൊണ്ട് വീണ്ടും ആക്രമിക്കുകയുമായിരുന്നു .

അക്രമത്തില്‍ സച്ചിന്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന് തലക്ക് ഉള്‍പ്പെടെ പരിക്കേറ്റ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമത്തില്‍ പരിക്കുപറ്റിയ രണ്ട് പൊലീസുകാരെയും പരിക്കുകളോടെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10മണിയോടെ ആണ് സംഭവം.

സിപിഎം നേതാവും കുമ്മിള്‍ സ്‌കൂള്‍ പിടിഎ പ്രസിഡന്റുമായ എം. കെ. സഫീറിന്റെ നേതൃത്വത്തില്‍ എത്തിയ അഞ്ചോളം സംഘമാണ് മാരകായുധങ്ങളുമായി സ്റ്റേഷന്‍ അക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സിപിഎം മുക്കുന്നം ബ്രാഞ്ച് സെക്രട്ടറി സജീര്‍ മുക്കുന്നം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അക്ഷയ് മോഹന്‍, മങ്കാട് പാല്‍ സൊസൈറ്റി ജീവനക്കാര്‍ ആയ വിമല്‍കുമാര്‍ (രാജു ),വിശാഖ് (ശങ്കു ) എന്നിവര്‍ ആയിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. മുഖംമൂടി ധരിച്ചായായിരുന്നു അക്രമം. നാളുകള്‍ക്ക് മുന്‍പ് സിപിഐ പ്രവര്‍ത്തകരെ ആക്രമിച്ച കേസിലും പ്രതികളാണ് ഇവരില്‍ പലരും.

അക്രമികളെ അറസ്റ്റ് ചെയ്യാതെ പൊലീസ് പിടിച്ചു പുറത്തുകൊണ്ട് വിടുകയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ തന്നെ സംഘടിച്ചു ഗുണ്ടകള്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ടു. പ്രതികള്‍ പൊലീസ് സ്റ്റേഷന്‍ തന്നെ കയ്യേറിയിട്ടും നടപടി എടുക്കാത്ത പോലീസിന് എതിരെ വ്യാപക പ്രതിഷേധം ഉണ്ടായി. ഉന്നത ഉദ്യോഗസ്ഥരുമായി എംപി ഉള്‍പ്പടെ ഇടപെട്ടതോടെ പൊലീസ് കേസെടുക്കാന്‍ തയ്യാറായി. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ രാത്രി 12 മണിയോടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. രണ്ടുപേര്‍ പിടികൊടുക്കാതെ രക്ഷപ്പെട്ടു.

കോണ്‍ഗ്രസ് ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമര പരിപാടികള്‍ സംഘടിപ്പിക്കുവാനും തീരുമാനിച്ചു. ജനവിധി അംഗീകരിക്കാന്‍ സിപിഎം തയ്യാറായില്ലെങ്കില്‍ ഇതിലും വലിയ തോല്‍വിയായിരിക്കും സിപിഎമ്മിനെ കാത്തിരിക്കുന്നത് എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

webdesk13: