കണ്ണൂര്‍: പിണറായി പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിനെതിരെ പൊലീസ് കേസെടുത്തു. സിപിഎം പൊട്ടന്‍പാറ ബ്രാഞ്ച് സെക്രട്ടറി ദിലീശനെതിരെയാണ് കേസെടുത്തത്. ഭീഷണിപ്പെടുത്തുകയും പ്രചാരണ ബോര്‍ഡ് എടുത്തുമാറ്റുകയും ചെയ്തുവെന്നാണ് പരാതി.
പിണറായി പത്താം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി മിജു സജീവന്റെ പ്രചാരണ ബോര്‍ഡ് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. ഇതുവരെ എല്‍ഡിഎഫ് അല്ലാതെ മറ്റാരും പ്രചാരണ ബോര്‍ഡ് വച്ചിട്ടില്ലെന്നും അഴിച്ചുവച്ചില്ലെങ്കില്‍ നല്ല രീതിയില്‍ മുന്നോട്ട് പോകില്ലെന്നും ശബ്ദരേഖയില്‍ പറയുന്നു.
സിപിഎം ശക്തികേന്ദ്രമായ പിണറായി പഞ്ചായത്തില്‍ മറ്റാരെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. മറ്റു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെയും അവരെ പിന്തുണക്കുന്നവരെയും അക്രമിച്ചും ഭീഷണിപ്പെടുത്തിയും പിന്തിരിപ്പിക്കുന്ന രീതിയാണ് കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ സിപിഎം സ്വീകരിക്കുന്നത്.